കന്നി - (ഉത്രം 3/4, അത്തം, ചിത്തിര 1/2)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

സുപ്രധാനകാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ടാകും. അഭിപ്രായസ്വാതന്ത്യത്താല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിഷ്ഠകള്‍ പാലിക്കുന്നതില്‍ അഭിമാനം തോന്നും. ഭക്ഷ്യവിഷബാധയ്ക്കു സാധ്യതകാണുന്നതിനാല്‍ വളരെ ജാഗ്രതയോടെയിരിക്കുക.

മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പ്രതികാരബുദ്ധി ഉപേക്ഷിക്കാന്‍ ആധ്യാത്മിക ചിന്തകള്‍ ഒരു പരിധിവരെ ഉപകരിക്കും. അന്യദേശവാസത്തിനു യോഗം കാണുന്നു. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കര്‍മ്മമേഖലയില്‍ സാമ്പത്തിക നേട്ടവും, അംഗീകാരവും ലഭിക്കും. സഹോദരതുല്യരായവര്‍ക്ക് രോഗദിരിതത്തിനു സാധ്യത.

6-kanni

കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ വളരെ ശ്രദ്ധവേണ്ടുന്ന സമയമാണ്. ബന്ധുബലം വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയത്തില്‍ വളരെ സൂക്ഷിക്കണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതില്‍ വിജയിക്കും.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Virgo monthly horoscope for November 2017
Please Wait while comments are loading...