കന്നി - (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണദോഷ സമ്മിശ്രസ്ഥിതി തുടരും. മാനസിക വിഷമതകള്‍ വര്‍ദ്ധിച്ചേക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങാവുന്ന സമയമല്ല. യാത്രാവസരങ്ങളില്‍ ധനനഷ്ടസാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടു പോകുവാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് പലവിധ പ്രയാസങ്ങള്‍ ഉണ്ടായേക്കാം. വിവാഹാലോചനകള്‍ മന്ദഗതിയില്‍ മാത്രം നീങ്ങുന്നതായിരിക്കും. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.












Click it and Unblock the Notifications