പണം പലവഴിക്ക് കൈയിലെത്തും, ബാധ്യതകളെല്ലാം തീരും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം 12 രാശിക്കാരിലും ദൃശ്യമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അശുഭകരമായേക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ജ്യോതിഷത്തില്‍ ശനി ഗ്രഹത്തിന് വലിയ സവിശേഷതകളുണ്ട്. അതിനാല്‍ തന്നെ ശനിയുടെ സഞ്ചാരത്തില്‍ വരുന്ന ഏതൊരു മാറ്റവും പ്രധാനമാണ്. ജൂണ്‍ 17 മുതല്‍ ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്. നവംബര്‍ 4 വരെ ഏകദേശം 140 ദിവസം ശനി ഈ അവസ്ഥയിലായിരിക്കും സഞ്ചരിക്കുന്നത്.

ഈ സമയം ചില യോഗങ്ങളും രൂപപ്പെടാനും സാധ്യതയുണ്ട്. കാരണം ജ്യോതിഷത്തില്‍ ചില യോഗങ്ങളും രാജയോഗങ്ങളും ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് രൂപപ്പെടാറുണ്ട്. 30 വര്‍ഷത്തിന് ശേഷമാണ് ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ ശഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ മൂലത്രികോണ രാജയോഗമാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക എന്ന് നോക്കാം.
മേടം
കുംഭം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം മൂലം രൂപപ്പെട്ട മൂലത്രികോണ രാജയോഗം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. സാമ്പത്തികമായ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ഏറെ നാളായ ബാധ്യതകളെല്ലാം കൊടുത്ത് തീര്‍ക്കും. സമാധാനപൂര്‍ണ്ണമായ ജീവിതത്തിലേക്കായിരിക്കും ഈ രാശിക്കാര്‍ കാലെടുത്ത് വെക്കുന്നത്. സന്താനങ്ങള്‍ വഴി ഭാഗ്യം വരും.
ഇടവം
കുംഭം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം മൂലം രൂപപ്പെട്ട മൂലത്രികോണ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജില്‍ നല്ല ജോലി കിട്ടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. കൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും മികച്ച സമയമാണ്.
മിഥുനം
കുംഭം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം മൂലം രൂപപ്പെട്ട മൂലത്രികോണ രാജയോഗം മിഥുനം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുകൂല സമയമാണ്. നികേഷപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനാകും.
ചിങ്ങം
കുംഭം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം മൂലം രൂപപ്പെട്ട മൂലത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വരുമാനത്തിനായി പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും.












Click it and Unblock the Notifications