സ്വപ്‌നം കണ്ട ജീവിതം സ്വന്തമാകും.. ഉദ്ദിഷ്ടകാര്യലബ്ധി, ധനയോഗം; ഈ രാശിക്കാര്‍ക്ക് നാളെ മുതല്‍ നല്ലകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. നവഗ്രഹങ്ങളെല്ലാം തന്നെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.
പക്ഷെ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. മലയാള മാസത്തെ അടിസ്ഥാനമാക്കിയാണ് രാശികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ചന്ദ്രനും.
ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ചന്ദ്രനാകട്ടെ മനസ്, ആത്മാവ് എന്നിവയുടെ കാരകനാണ്. അതിവേഗം സഞ്ചരിക്കുന്ന ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് തങ്ങാറുള്ളത്. നിലവില്‍ ഇടവം രാശിയിലുള്ള ചന്ദ്രന്‍ നാളെ മിഥുനം രാശിയിലേക്ക് എത്തും. ഈ രാശിയില്‍ നേരത്തെ തന്നെ ചൊവ്വയുണ്ട്. ഇതോടെ മിഥുനം രാശിയില്‍ ചന്ദ്രന്‍-ചൊവ്വ സംയോഗം സംഭവിക്കും.
ഈ സമയത്ത് ചന്ദ്രന്‍ മിഥുനം രാശിയിലൂടെയും ചൊവ്വ മിഥുനം രാശിയിലെ പുനര്‍വസു നക്ഷത്രത്തിലൂടെയും സഞ്ചരിക്കുന്നു. സെപ്റ്റംബര്‍ 7-ന് ഉച്ചവരെ ചന്ദ്രന്‍ മിഥുനം രാശിയിലായിരിക്കും. ആ ദിവസത്തിന്റെ ഭൂരിഭാഗം സമയവും പുനര്‍വസു നക്ഷത്രത്തിന്റെ സ്വാധീനവുമുണ്ടാകും. മിഥുനം രാശിയിലെ ചന്ദ്രന്‍-ചൊവ്വ സംയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുക എന്ന് നോക്കാം.
കന്നി
മിഥുനം രാശിയിലെ ചന്ദ്രന്‍-ചൊവ്വ സംയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തൊഴില്‍, പദവി, ഔദ്യോഗിക ജീവിതത്തിന്റെ ഗതി എന്നിവയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തെ മിഥുനം രാശിയിലെ ഈ മാറ്റം സ്വാധീനിക്കുന്നു. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. ഭാഗ്യദേവതയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ ചന്ദ്രന്‍-ചൊവ്വ സംയോഗം ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തില്‍ കലാശിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഏത് കാര്യത്തിനും പിന്തുണ ലഭിക്കും. എല്ലാവരും അസൂയപ്പെടുന്ന ജീവിതമായിരിക്കും നിങ്ങള്‍ക്ക് ഇനി ലഭിക്കാന്‍ പോകുന്നത്.
മകരം
മിഥുനം രാശിയിലെ ചന്ദ്രന്‍-ചൊവ്വ സംയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര ചെയ്യാന്‍ അവസരം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളിലൂടെ വലിയ ലാഭം നിങ്ങളിലേക്ക് എത്തും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായ ഒരു തുക നിങ്ങളുടെ കൈയിലെത്തുന്നതോടെ സാമ്പത്തിക സ്ഥിതി ഭദ്രമാകും.





Click it and Unblock the Notifications