Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിക്കുന്നതെന്തും നടക്കും.. വിവാഹം ഇനി മുടങ്ങില്ല; ചന്ദ്രന്റെ രാശിമാറ്റം ഇവര്‍ക്ക് ഗുണം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരങ്ങളെയും മാറ്റങ്ങളേയും ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്.

Moon Transit 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ആകാശഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും ജ്യോതിഷപ്രകാരം 27 എണ്ണത്തെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ഗ്രഹം എന്നാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്ന് കൂടിയാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങുന്നത്. മനസ്, വികാരങ്ങള്‍, മാതാവ്, ആരോഗ്യം, പൊതുവായ സന്തോഷം എന്നിവയുടെ കാരകനാണ് ചന്ദ്രന്‍ എന്നാണ് പറയപ്പെടുന്നത്.

സൂര്യന്‍ ആത്മാവിനെ പ്രതിനിധീകരിക്കുമ്പോള്‍, ചന്ദ്രന്‍ മനസിനെ സ്വാധീനിക്കുന്നു. വ്യക്തിയുടെ ജന്മനക്ഷത്രം, ജന്മരാശി , ദശാകാലങ്ങള്‍, ഏഴരശനി തുടങ്ങിയ ജീവിതത്തിലെ സുപ്രധാന മാറ്റങ്ങള്‍ ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ചന്ദ്രന്‍ രാശി മാറ്റത്തെ ജ്യോതിഷത്തിലെ സവിശേഷമായ സംഭവമായാണ് കണക്കാക്കുന്നത്.

നിലവില്‍ ചിങ്ങം രാശിയിലുള്ള ചന്ദ്രന്‍ കന്നി രാശിയിലേക്ക് മാറുകയാണ്. രണ്ടര ദിവസമാണ് ചന്ദ്രന്‍ കന്നി രാശിയില്‍ നിലകൊള്ളുക. ചന്ദ്രന്റെ രാശി മാറ്റം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ചിങ്ങം

കന്നി രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടകക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായി നേരിട്ടിരുന്ന പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത തെളിയുന്നു.

തുലാം

തുലാം രാശിക്കാര്‍ക്ക് കന്നി രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ജോലി സംബന്ധമായ ആവശ്യത്തിന് വിദേശത്തേക്ക് പോകേണ്ടി വന്നേക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+