സ്വപ്‌നവാഹനം സ്വന്തമാക്കും, ദാമ്പത്യജീവിതം അടിപൊളിയാകും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് പരമപ്രധാനമായ സ്ഥാനമാണ് ഉള്ളത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ ആണിക്കല്ല്. ഏതൊരു വ്യക്തിയുടേയും ജനന സമയത്ത് ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയെല്ലാം പ്രധാനമാകുന്നത് അതിനാലാണ്. ജ്യോതിഷ പ്രകാരം സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്.
ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. മലയാള മാസങ്ങളായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയുടെ പേരില്‍ 12 രാശികളും ഉണ്ട്. വ്യക്തികളുടെ ജാതകത്തില്‍ രാശിക്കൂറ് ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹം എന്നാണ് ചന്ദ്രനെ വിളിക്കുന്നത്.
മനസിന്റേയും ആത്മാവിന്റേയും പ്രതീകമായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ ചന്ദ്രന്‍ തങ്ങാറുള്ളു. ഇതുവരെ ചിങ്ങം രാശിയിലായിരുന്ന ചന്ദ്രന്‍ ഞായറാഴ്ച രാത്രി 10:42 - ന് കന്നി രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി ബുധനാഴ്ച വരെ ഈ രാശിയിലൂടെയായിരിക്കും ചന്ദ്രന്റെ സഞ്ചാരം. അതിന് ശേഷം തുലാം രാശിയിലേക്ക് മാറും.
കന്നി രാശി എന്നത് ബുദ്ധിയുടെയും കൃത്യമായ വിശകലനത്തിന്റെയും പ്രായോഗികതയുടെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ രാശിയിലേക്കുള്ള ചന്ദ്രന്റെ സംക്രമണം പൊതുവെ എല്ലാവര്‍ക്കും ഗുണകരമായിരിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചന്ദ്രന്റെ കന്നി രാശിയിലൂടെയുള്ള സഞ്ചാരം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌ന വാഹനം സ്വന്തമാക്കാനാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തോഷപൂര്‍വമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭേദ്യമായ ഐക്യവും സ്‌നേഹവും രൂപപ്പെടും. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കും.
കര്‍ക്കിടകം
ചന്ദ്രന്റെ കന്നി രാശിയിലൂടെയുള്ള സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ജോലിയിലും ബിസിനസിലും മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത കേള്‍ക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കരിയറില്‍ മെച്ചപ്പെട്ട പുരോഗതിയുണ്ടാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് ചന്ദ്രന്റെ കന്നി രാശിയിലൂടെയുള്ള സഞ്ചാരം ശുഭകരമായിരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് സന്താന ഭാഗ്യം കൈവരും. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
വൃശ്ചികം
ചന്ദ്രന്റെ കന്നി രാശിയിലൂടെയുള്ള സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.


Click it and Unblock the Notifications