ആസ്തി ഇരട്ടിയായി വര്‍ധിക്കും, ഇവര്‍ക്ക് ലോട്ടറിയടിക്കാനും സാധ്യത; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയങ്ങളില്‍ അവയുടെ രാശിയും സഞ്ചാര രേഖയും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. ഗ്രഹങ്ങള്‍ രാശി മാറുന്നതിനൊപ്പവും നക്ഷത്രവും മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ശുഭ- അശുഭ ഫലങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് ബുധനും ശനിയും. ഒരാളുടെ ജാതകത്തില്‍ ശനിയും ബുധനും ശുഭഭാവത്തില്‍ എത്തിയാല്‍ വലിയ ഭാഗ്യമാണ് ആആ വ്യക്തിക്ക് ഭാഗ്യമുണ്ടാകും.

ഒക്ടോബര്‍ 15 ന് ബുധനും ശനിയും നക്ഷത്ര മാറ്റം നടത്തിയിരിക്കുകയാണ്. ശനി അവിട്ടം നക്ഷത്രത്തിലും ബുധന്‍ ചിത്തിര നക്ഷത്രത്തിലുമാണ് പ്രവേശിച്ചിരിക്കുന്നത്. ഇത് ചില രാശിക്കാര്‍ക്ക് അപൂര്‍വ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ബുധന്റെയും ശനിയുടെയും നക്ഷത്ര മാറ്റം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് പരിശോധിക്കാം.
കര്‍ക്കടകം
ബുധന്റെയും ശനിയുടെയും നക്ഷത്ര മാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളെ കുറിച്ച് മറ്റുള്ളവരില്‍ മതിപ്പുളവാക്കും. മാതാപിതാക്കളില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും. സാമ്പത്തികമായി നേരിട്ട പ്രശ്‌നങ്ങളെ അതിജിവീക്കാനാകും.
ചിങ്ങം
ബുധന്റെയും ശനിയുടെയും നക്ഷത്ര മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ബിസിനസില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മകരം
ബുധന്റെയും ശനിയുടെയും നക്ഷത്ര മാറ്റം മകരം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. വരുമാനത്തിന് പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തിയില്‍ ഇരട്ടി വര്‍ധനവിന് കാരണമാകും. പങ്കാളിയോടൊപ്പം ദീര്‍ഘ കാലം ചെലവഴിക്കാന്‍ സാധിക്കും.












Click it and Unblock the Notifications