Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരസംക്രാന്തിയില്‍ നവപഞ്ചമയോഗം.. ജ്യോതിഷത്തില്‍ അപൂര്‍വം; ജനുവരി 14 മുതല്‍ ഈ രാശിക്കാര്‍ക്ക് കോളടിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവയുടെ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലങ്ങളും സമ്മാനിച്ചേക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ദിനമാണ് മകര സംക്രാന്തി. ഹൈന്ദവ വിശ്വാസത്തില്‍ വളരെ വിശേഷപ്പെട്ട ദിനമാണിത്. സൂര്യന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. ഇത്തവണ ജനുവരി 14 നാണ് സൂര്യന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നത്.

astrology

കര്‍മ്മത്തിന്റെ ദേവനായ ശനിയുടെ രാശിയാണ് മകരം. മകരം രാശിയിലേക്കുള്ള സൂര്യന്റെ വരവ് അതിനാല്‍ തന്നെ ഏറെ പ്രത്യേകതകളുള്ളതാണ്. നക്ഷത്ര പ്രകാരം സൂര്യന്‍ ഈ സമയം ഉത്രാടം നക്ഷത്രത്തിലായിരിക്കും. ഇത് കൂടാതെ 12 വര്‍ഷത്തിന് ശേഷം സൂര്യനും വ്യാഴവും ചേര്‍ന്ന് സൃഷ്ടിക്കുന്ന നവപഞ്ചമയോഗവും മകരസംക്രാന്തി സമയത്ത് നടക്കും. ജ്യോതിഷത്തില്‍ അപൂര്‍വമാണ് ഇത്.

നവപഞ്ചമയോഗവും മകരസംക്രാന്തിയും എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് വലിയ ഭാഗ്യനേട്ടങ്ങള്‍ ഇതുവഴി വരാന്‍ പോകുന്നത് എന്ന് നോക്കാം.

വൃശ്ചികം

സൂര്യന്റെ മകരത്തിലേക്കുള്ള പ്രവേശനത്തോട് അനുബന്ധിച്ച് രൂപപ്പെടുന്ന മകരസംക്രാന്തിയും നവപഞ്ചമയോഗവും ഒന്നിച്ചെത്തുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാം.

ധനു

ധനു രാശിക്കാര്‍ക്ക് സൂര്യന്റെ മകരത്തിലേക്കുള്ള പ്രവേശനത്തോട് അനുബന്ധിച്ച് രൂപപ്പെടുന്ന മകരസംക്രാന്തിയും നവപഞ്ചമയോഗവും ഒന്നിച്ചെത്തുന്നത് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാന്‍ സാധിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ശേഷി മുന്‍കാലത്തെ അപേക്ഷിച്ച് മെച്ചപ്പെടും.

മകരം

സൂര്യന്റെ മകരത്തിലേക്കുള്ള പ്രവേശനത്തോട് അനുബന്ധിച്ച് രൂപപ്പെടുന്ന മകരസംക്രാന്തിയും നവപഞ്ചമയോഗവും ഒന്നിച്ചെത്തുന്നത് മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്.

മീനം

സൂര്യന്റെ മകരത്തിലേക്കുള്ള പ്രവേശനത്തോട് അനുബന്ധിച്ച് രൂപപ്പെടുന്ന മകരസംക്രാന്തിയും നവപഞ്ചമയോഗവും ഒന്നിച്ചെത്തുന്നത് മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ശോഭിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+