കൈനിറയെ സ്വര്‍ണവും പണവും... സമ്മാനമായി പുതിയ കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കി വരുന്നത്. നിശ്ചിത സമയത്ത് ഈ ഗ്രഹങ്ങളെല്ലാം രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് പ്രതികൂലമായാണ് ഈ രാശി മാറ്റം ബാധിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഈ രാശി മാറ്റം വലിയ ഭാഗ്യം കൊണ്ടുവരും.
ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ശനി ഒരാളുടെ ജാതകത്തില്‍ ഉചിതമായ സ്ഥാനത്തായാല്‍ വലിയ ജീവിത വിജയം നേടാനാകും എന്നാണ് വിശ്വാസം. സമാനമായി ശുക്രന്റെ അനുഗ്രഹം ലഭിക്കുന്ന വ്യക്തികള്‍ക്ക് സര്‍വ മംഗളവും ലഭിക്കും. ഇപ്പോള്‍ ശനിയും ശുക്രനും സംഗമിച്ചിരിക്കുകയാണ്. ശനി ശുക്ര സംക്രമണത്താല്‍ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

നവപഞ്ചമ രാജയോഗം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷത്തിലെ തന്നെ വളരെ അപൂര്‍വവും പ്രധാനപ്പെട്ടതുമായ യോഗമാണിത്. ഇതുവഴി ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വരാന്‍ പോകുന്നത്. ജീവിതത്തിലെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാജയോഗം വഴി സാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് നവപഞ്ചമ രാജയോഗം ഭാഗ്യം സമ്മാനിക്കുന്നത് എന്ന് നോക്കാം.
കുംഭം
ശനി-ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ടിരിക്കുന്ന നവപഞ്ചമ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ വളരെ അനുയോജ്യമായ സമയം. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഏറെ നാളായി മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജോടെ ജോലി ലഭിക്കും. വിവാഹ ആലോചനകളുമായി ദീര്‍ഘനാളായി നടക്കുന്നവര്‍ക്കും അനുകൂല സമയം. മികച്ച ഒരു ബന്ധം തന്നെ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. തൊഴിലിടത്തിലെ അന്തരീക്ഷം മെച്ചപ്പെട്ടതാകും.
ധനു
ശനി-ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ടിരിക്കുന്ന നവപഞ്ചമ രാജയോഗം ധനു രാശിക്കാര്‍ക്കും അനുകൂലഫലം സമ്മാനിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജീവിതം കൂടുതല്‍ നിറമുള്ളതാകും. സന്താനഭാഗ്യം കൈവരും. വ്യാപാരികള്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.
തുലാം
ശനി-ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ടിരിക്കുന്ന നവപഞ്ചമ രാജയോഗം തുലാം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. തുലാം രാശിയുടെ അധിപനാണ് ശുക്രന്‍. അതിനാല്‍ തന്നെ ഈ സംക്രമണം തുലം രാശിക്കാര്‍ക്ക് സവിശേഷമായ നേട്ടങ്ങള്‍ കൊണ്ടുവരും. ജീവിതത്തില്‍ ഉയര്‍ന്ന വിജയം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനയുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനത്തിന് സാധ്യത. ബിസിനസ് രംഗത്തുള്ളവര്‍ക്ക് നേട്ടം കൊയ്യാം. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് അനുകൂല സമയമാണ്. പുതിയ വാഹനം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വാങ്ങിക്കാന്‍ സാധിക്കും. കുടുംബത്തില്‍ഡ സന്തോഷവും സമാധാനവും നിലനില്‍ക്കും.












Click it and Unblock the Notifications