Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തിന്റെ പെരുമഴയുണ്ടാവും, തൊട്ടതെല്ലാം പൊന്നാവും, ഈ രാശിക്കാര്‍ക്കിനി വെച്ചടി വെച്ചടി കയറ്റം

ജ്യോതിഷത്തില്‍ ഒരു നിശ്ചിത സമയം വരുമ്പോള്‍ ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കാറുണ്ട്. അത് ഗുണകരമായോ ദോഷകരമായോ ചിലരുടെ ജീവിതത്തില്‍ സംഭവിക്കാം. അതുപോലെ ജാതകം, നക്ഷത്രം എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരം പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്. അതിലൂടെ രാജയോഗങ്ങള്‍ വരെ സൃഷ്ടിക്കപ്പെടാറുണ്ട്.

മെയ് മാസത്തില്‍ അത്തരം നിര്‍ണായകമായ രാശിമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കേതുവും വ്യാഴവും കൂടിച്ചേര്‍ന്ന് നവപഞ്ചമ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. കേതു നിലവില്‍ കന്നി രാശിയിലൂടെ സഞ്ചരിക്കുകയാണ്. വ്യാഴം മെയ് ഒന്നിന് ഇടവരാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ഈ രണ്ട് ഗ്രഹങ്ങളും ഒന്‍പതും അഞ്ചും ഭാവത്തിലാണ് ഉള്ളത്. ഇതിലൂടെ നവപഞ്ചമ രാജയോഗം രൂപം കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ആര്‍ക്കെല്ലാം നേട്ടമുണ്ടാവുമെന്ന് നോക്കാം.

astrology-today

ഇടവം: ഈ രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗത്തിലൂടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. കേതു വ്യാഴ സംക്രമത്തിലൂടെയുണ്ടാവുന്ന ഈ രാജയോഗത്താല്‍ ഇടവം രാശിക്കാരുടെ ജീവിതം രാജകീയമാകും. കൈനിറയെ പൊന്നും പണവും വന്നുചേരും. ബിസിനസ് ഉള്ളവരാണെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം ലഭിക്കും. സമ്പത്ത് രണ്ടിരട്ടിയായി ഉയരും.

വരുമാനത്തില്‍ കുതിച്ച് കയറ്റമുണ്ടാവും. സമ്പന്നതയിലേക്കായിരിക്കും നിങ്ങളുടെ സഞ്ചാരം. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. അതില്‍ നിന്നെല്ലാം ലഭിക്കുന്നത് വിചാരിച്ചതിലും കൂടുതല്‍ പണമായിരിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. തൊഴില്‍ മേഖലയിലും വലിയ വിജയം നേടും. പണം സമ്പാദിക്കാനും പണം ലാഭിക്കാനും ഒരേസമയം ബിസിനസ് കൊണ്ട് സാധിക്കും. ഭാഗ്യം നിങ്ങളെ എല്ലാ കാര്യത്തിലും അനുഗ്രഹിക്കും.

മകരം: സമ്പത്ത് കുമിഞ്ഞുകൂടുന്ന കാലയളവ് മകരം രാശിക്കാരെ തേടിയെത്തും. നവപഞ്ചമ രാജയോഗം അടിപൊളി നേട്ടങ്ങളാണ് ഈ രാശിക്കാര്‍ക്ക് സമ്മാനിക്കുക. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. ഈ സമയം ഇവര്‍ക്ക് വാഹനമോ വസ്തുവോ വാങ്ങാനുള്ള യോഗമുണ്ടാവും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.

ബിസിനസിലും നേട്ടങ്ങള്‍ മാത്രമായിരിക്കും ലഭിക്കും. കരിയറില്‍ ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിക്കും. ബിസിനസുകാരാണെങ്കില്‍ ലാഭം കൈനിറയെ ലഭിക്കുന്ന സമയം കൂടിയായിരിക്കും ഇത്. സ്വന്തം കുട്ടികളുമായി ബന്ധപ്പെട്ട ശുഭവാര്‍ത്തകളും ലഭിക്കും. കേസോ നിയമപരമായ മറ്റ് കാര്യങ്ങളോ ഉണ്ടെങ്കില്‍ വിജയം കൈവരിക്കാനാവും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ധനവുമെല്ലാം ലഭിച്ചേക്കും. സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് കുടുംബത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞുനില്‍ക്കുന്ന കാലയളവാണ് തേടിയെത്തുക. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാകും. അതുകൊണ്ട് കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നേടാനാവും. നവപഞ്ചമ രാജയോഗത്തിലൂടെ മിഥുനം രാശിക്കാരുടെ ജീവിതം രാജാവിന് തുല്യമായിരിക്കും.

സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനവും ആദരവുമെല്ലാം വലിയ രീതിയില്‍ വര്‍ധിക്കും. സ്ഥാനമാനങ്ങളും തേടിയെത്തും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്ന് ലാഭം നേടാനും സാധിക്കും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്ന് വലിയ നേട്ടങ്ങളുണ്ടാവും. ലാഭം വലിയ രീതിയില്‍ നേടാനാവും. പുതിയ ഇടപാടുകളും നടത്താനാവും. പങ്കാളിയുമായിട്ടുള്ള ബന്ധവും മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+