Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും... രാജയോഗത്തിന്റെ ഒരു പവര്‍! ഈ രാശിക്കാരാണോ?

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍ ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും ഉണ്ട്.

Navapanchama Rajayoga

എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ അധിപനും ദേവഗുരു ബൃഹസ്പതിയുടെ പ്രതീകവുമാണ്. സൂര്യന്‍ ഓരോ 30 ദിവസത്തിലും രാശി മാറുന്നു. വ്യാഴമാകട്ടെ ഒരു രാശിയില്‍ ഒരു വര്‍ഷം നില്‍ക്കും. നിലവില്‍ കുംഭം രാശിയിലാണ് സൂര്യന്‍ എത്തിയിരിക്കുന്നത്.

വ്യാഴമാകട്ടെ മിഥുനം രാശിയിലും. ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങള്‍ പരസ്പരം അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ വരുമ്പോള്‍ നവപഞ്ചമ യോഗം സൃഷ്ടിക്കുന്നു. സൂര്യന്‍ മിഥുന രാശിയില്‍ 9-ാം ഭാവത്തിലും, വ്യാഴം കുംഭ രാശിയില്‍ 5-ാം ഭാവത്തിലും ആണ് സഞ്ചരിക്കുന്നത്. കുംഭ രാശിയില്‍ ആയിരിക്കുമ്പോള്‍ സൂര്യന്‍ മിഥുനത്തിലെ വ്യാഴവുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

എല്ലാ വ്യക്തികളിലും നവപഞ്ചമ രാജയോഗം വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന രാശിക്കാര്‍ക്ക് വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗത്താല്‍ രൂപം കൊള്ളുന്ന നവപഞ്ചമ രാജയോഗം വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

മിഥുനം

വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗത്താല്‍ രൂപം കൊള്ളുന്ന നവപഞ്ചമ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരില്‍ വ്യാഴം ലഗ്‌നത്തിലും ഒമ്പതാം ഭാവത്തിലും ആയിരിക്കും. അതിനാല്‍ ഭാഗ്യദേവതയുടെ കടാക്ഷം ഇവര്‍ക്ക് ആവോളം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങളായിരിക്കും ലഭിക്കുന്നത്.

കുംഭം

കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗത്താല്‍ രൂപം കൊള്ളുന്ന നവപഞ്ചമ രാജയോഗം ഗുണകരമായിരിക്കും. ഈ രാശിയില്‍ സൂര്യന്‍ അഞ്ചാം ഭാവത്തിലും വ്യാഴം ഒമ്പതാം ഭാവത്തിലും സ്ഥിതിചെയ്യുന്നു. അതിനാല്‍ തൊഴില്‍ മേഖലയില്‍ വലിയ നേട്ടങ്ങളായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിരത ശക്തിപ്പെട്ടേക്കാം.

വൃശ്ചികം

വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗത്താല്‍ രൂപം കൊള്ളുന്ന നവപഞ്ചമ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരില്‍ സൂര്യന്‍ നാലാം ഭാവത്തിലും വ്യാഴം എട്ടാം ഭാവത്തിലും വസിക്കും. ഇക്കാലയളവില്‍ നിങ്ങള്‍ക്ക് മ്പത്തിക സ്ഥിതിയെ ഗുണപരമായി സ്വാധീനിച്ചേക്കാം. ഭാവിയിലേക്ക് സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. പ്രണയ ജീവിതം വിവാഹത്തിലേക്ക് കടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+