Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും.. കൈനിറയെ പൊന്നും പണവും; രാജയോഗം എന്നാല്‍ ഇതാണ്, നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശിക്കാരുടേയും ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക.

ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശി മാറ്റം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലമായാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ഇതും വ്യത്യസ്ത തരത്തിലുള്ള ഫലങ്ങളായിരിക്കും വ്യക്തികളുടെ ജീവിതത്തില്‍ സമ്മാനിക്കുക.

Navapanchama Rajayoga

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. ഗ്രഹങ്ങളുടെ അധിപന്‍ എന്ന് വിശേഷിപ്പിക്കുന്ന വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ഉപമിക്കാറുള്ളത്. ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ കര്‍മ്മത്തിന് അനുസരിച്ചുള്ള ഫലമാണ് ഓരോ വ്യക്തികള്‍ക്കും നല്‍കുക എന്നാണ് വിശ്വാസം.

ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോഗത്തിലൂടെയാണ് ജ്യോതിഷത്തിലെ പ്രധാന രാജയോഗങ്ങളിലൊന്നായ നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഇത് 12 രാശിക്കാരുടേയും 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം വലിയ ഗുണകരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം

വ്യാഴത്തിന്റേയും ശനിയുടേയും സംയോഗത്തിലൂടെ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായോ മറ്റോ വിദേശയാത്ര നടത്തേണ്ടി വന്നേക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ഈ രാശിക്കാര്‍ക്ക് അവര്‍ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളായിരിക്കും സംഭവിക്കുക. ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും ഇത് എന്നാണ് ജ്യോതിഷികള്‍ പ്രവചിക്കുന്നത്. കലാ കായിക മേഖലയില്‍ ഉള്ളവര്‍ക്ക് സമൂഹത്തില്‍ അംഗീകാരം നേടാനാകും. ഗ്രാമത്തിലെ ഉയര്‍ന്ന പദവികള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മേടം

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശനിയുടേയും സംയോഗത്തിലൂടെ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണിത്. മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. ജോലിയില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തും.

ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ വളരെ അനുകൂലമായ കാലമാണിത്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത്തരത്തില്‍ സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാന്‍ സാധിക്കും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും.

മീനം

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശനിയുടേയും സംയോഗത്തിലൂടെ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘ യാത്ര നടത്തേണ്ടി വന്നേക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ യോഗമുണ്ടാകും. കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കുക.

പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘകാലം ചെലവഴിക്കാനാകും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+