Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും... കാത്തിരുന്ന രാജയോഗം മൂന്ന് ദിവസത്തിനുള്ളില്‍; ഇതാണോ നിങ്ങളുടെ രാശി?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജ്യോതിഷവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നാണ് വിശ്വാസം. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

astrology

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഏകദേശം 45 ദിവസത്തിനുള്ളിലാണ് രാശി മാറ്റുന്നത്. നിലവില്‍ കന്നി രാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. ആഗസ്റ്റ് 10 ന് പുലര്‍ച്ചെ 4:38 നാണ് ചൊവ്വയും പ്ലൂട്ടോയും പരസ്പരം 120 ഡിഗ്രിയില്‍ വരും. അതിലൂടെ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട യോഗങ്ങളിലൊന്നായ നവപഞ്ചമ യോഗം സൃഷ്ടിക്കും.

ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ രാജയോഗം അനിതരസാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്നും എങ്ങനെയാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ പോകുന്നത് എന്നും നമുക്ക് പരിശോധിക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് ചൊവ്വയും പ്ലൂട്ടോയും ചേര്‍ന്ന് ഉണ്ടാക്കുന്ന നവ പഞ്ചമ രാജയോഗം ഏറെ അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യത കാണുന്നു. ആസ്തി വര്‍ധിക്കും.

കര്‍ക്കടകം

ചൊവ്വയും പ്ലൂട്ടോയും ചേര്‍ന്ന് ഉണ്ടാക്കുന്ന നവ പഞ്ചമ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.

വൃശ്ചികം

ചൊവ്വയും പ്ലൂട്ടോയും ചേര്‍ന്ന് ഉണ്ടാക്കുന്ന നവ പഞ്ചമ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ശത്രുക്കളുടെ മേല്‍ വിജയം വരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+