പുതുവര്‍ഷത്തില്‍ നേട്ടം കൊയ്യാം.. കാത്തിരിക്കുന്ന രാജയോഗം, ആസ്തി ഇരട്ടിക്കും! ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. രാശികളിലേക്ക് കൂടാതെ നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങള്‍ മാറാറുണ്ട്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍.

ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിലാണ് രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറുക. ഇതിനെയാണ് സംക്രമണം എന്ന് പറയുക. ഇത് കൂടാതെ ഗ്രഹങ്ങള്‍ രാശിയിലും നക്ഷത്രത്തിലും വക്രഗതിയിലും നേര്‍രേഖയിലുമെല്ലാം സഞ്ചരിക്കാറുണ്ട്. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഓരോ മാറ്റവും വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ചില രാശിക്കാര്‍ക്ക് അത് നേട്ടം നല്‍കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായെന്നും വരാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. അസുരഗുരു ആണെങ്കിലും സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ശുക്രന്‍ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ചേരും. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവനാണ് ശനി.
2026 ല്‍ ശനിയും ശുക്രനും ചേര്‍ന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും എന്ന് പഞ്ചാംഗത്തില്‍ പറഞ്ഞിരിക്കുന്നു. മീനം രാശിയിലെ ശുക്രന്റേയും ശനിയുടേയും സംയോഗത്തിന്റെ ഫലമായാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുക. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കുക. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മിഥുനം
മീനം രാശിയിലെ ശുക്രന്റേയും ശനിയുടേയും സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയിലെ കര്‍മ്മഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് കര്‍മ്മരംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്കാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
വൃശ്ചികം
മീനം രാശിയിലെ ശുക്രന്റേയും ശനിയുടേയും സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ വരുമാന ഭാവത്തില്‍ ആയിരിക്കും ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. പലവഴിക്ക് പണം കൈയിലെത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതകളും ഉണ്ട്.
മകരം
മീനം രാശിയിലെ ശുക്രന്റേയും ശനിയുടേയും സംയോഗത്തിന്റെ ഫലമായി രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയം. പുതിയ വാഹനം സ്വന്തമാക്കാം. പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു.












Click it and Unblock the Notifications