പുതിയ വീടും കാറും സ്വന്തമാക്കാം... ഒരുമാസത്തിനുള്ളില്‍ ഇവര്‍ക്ക് രാജയോഗം; നിങ്ങളുമുണ്ടോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്.

എല്ലാ ഗ്രഹങ്ങളും കാലകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകേയും വ്യക്തികളുടെ ജീവിതത്തെ വിശേഷിച്ചും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ശനിയും. അസുരഗുരുവായ ശുക്രന്‍ സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകനാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്.
ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ്. ഒരാളുടെ കര്‍മ്മഫലം അനുസരിച്ചാണ് ശനി അയാള്‍ക്കുള്ള ഗുണഫലങ്ങള്‍ നല്‍കുക. ഇത്തരം സവിശേഷതകളുള്ള ശുക്രനും ശനിയും ജൂണ്‍ 25 ന് ഒന്നിച്ച് ചേര്‍ന്ന് ജ്യോതിഷത്തിലെ വിശേഷപ്പെട്ട നവപഞ്ചമ യോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ നല്‍കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം
തുലാം
ശുക്രന്റേയും ശനിയുടേയും സംയോജനം വഴി രൂപപ്പെടുന്ന നവപഞ്ചമ യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഭാഗ്യദേവതയുടെ അനുഗ്രഹം ആവോളം നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ തന്നെ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ കൂടി നിങ്ങള്‍ക്കുണ്ടാകും. സാമ്പത്തിക നില ഉയര്‍ത്തുന്ന പുതിയ വരുമാന മാര്‍ഗങ്ങള്‍ മുന്നില്‍ തെളിയും. കുടുംബത്തില്‍ സമാധാനവും സന്തോഷവും വന്നുചേരും.
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റേയും ശനിയുടേയും സംയോജനം വഴി രൂപപ്പെടുന്ന നവപഞ്ചമ യോഗം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ രാജകീയ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയിലും ബിസിനസിലും അനുകൂലമായ സമയമാണിത്. പുതിയ ബിസിനസ് ആരംഭിക്കാനിരിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു
കുംഭം
ശുക്രന്റേയും ശനിയുടേയും സംയോജനം വഴി രൂപപ്പെടുന്ന നവപഞ്ചമ യോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയം. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനാകും. ഏറെ കാലത്തെ ആഗ്രഹത്തിനൊടുവില്‍ ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.















Click it and Unblock the Notifications