Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം കണ്ട വീട് സ്വന്തമാക്കും, രാജയോഗത്തിന്റെ ഒരു പവറേ..! ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായ ഫലങ്ങള്‍ ആയിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ സേനാപതി എന്നാണ് ചൊവ്വ ഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ദിവസപ്രകാരം ഇന്ന് ചൊവ്വയാണ്.

astrology

ചൊവ്വ ഗ്രഹത്തിന്റെ അനുഗ്രഹം അതിനാല്‍ തന്നെ ഇന്ന് ചില രാശിക്കാര്‍ക്ക് ഇന്ന് ലഭിക്കും. ഇതിനൊപ്പം തന്നെ ഭഗവാന്‍ ഹനുമാന്റെ അനുഗ്രഹവും ലഭിക്കും. ഇതുവഴി നവപഞ്ചമ യോഗമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അഞ്ച് രാശിക്കാര്‍ക്ക് വലിയ ഭാഗ്യം വന്നുചേരും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം ഭാഗ്യമുള്ളത് എന്ന് നോക്കാം.

മേടം

നവപഞ്ചമ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. കരിയറില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ എല്ലാം അവസാനിക്കും. സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും.

ചിങ്ങം

നവപഞ്ചമ യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. കരാര്‍ ജോലികളില്‍ ഉള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും.

തുലാം

തുലം രാശിക്കാര്‍ക്ക് നവപഞ്ചമ യോഗം അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ കാണുന്നു. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സംരംഭങ്ങളില്‍ ലാഭം ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും.

വൃശ്ചികം

നവപഞ്ചമ യോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യും. പുതിയ കാര്‍, വസ്തു എന്നിവ വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ വഴി ശുഭ വാര്‍ത്ത കേള്‍ക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.

മകരം

മകരം രാശിക്കാര്‍ക്ക് നവപഞ്ചമ യോഗം ഭാഗ്യ നേട്ടങ്ങള്‍ സമ്മാനിക്കും. കൃഷി, വ്യാപാരം, ബിസിനസ് എന്നിവയില്‍ നിന്ന് ലാഭം ഉണ്ടാകും. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രകള്‍ നടത്തേണ്ടി വന്നേക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. ബംപര്‍ സമ്മാനം പോലും ലഭിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+