Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനനേട്ടം തേടിയെത്തും, പുരോഗതിയും ഭാഗ്യവും വിട്ടുപോകില്ല: ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം

രാശിമാറ്റം എല്ലാ ഗ്രഹങ്ങള്‍ക്കും സംഭവിക്കുന്ന കാര്യമാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നിശ്ചിത സമയങ്ങളില്‍ രാശി മാറ്റാറുണ്ട്. അതുകൊണ്ട് നിരവധി പേര്‍ക്ക് നേട്ടങ്ങളുണ്ടാവാറുണ്ട്. ചിലപ്പോള്‍ അത് ദോഷകരമായും സംഭവിക്കാറുണ്ട്. സൂര്യന്‍ ഇതിനോടകം തന്നെ വ്യാഴത്തിന്റെ ധനുരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

സൂര്യ ദേവഗുരു വ്യാഴത്തിന് ത്രികോണമായിരിക്കും ഈ സാഹചര്യത്തില്‍. ഇതുകാരണം ധനുരാശിയില്‍ നവപഞ്ചമ രാജയോഗം രൂപപ്പെടും. നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഈ രണ്ട് ഗ്രഹങ്ങളും അടുത്തിരിക്കുകയാണ്. നവപഞ്ചമ രാജയോഗം ചില പ്രത്യേക രാശിക്കാര്‍ക്ക് കൈനിറയെ സമ്പത്ത് അടക്ക സമ്മാനിക്കും. ഈ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണമ പിന്തുണയുണ്ടാവും. തടസ്സപ്പെട്ട് നില്‍ക്കുന്ന എല്ലാ പ്രവര്‍ത്തികളും ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയില്‍ പൂര്‍ത്തീയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഈ രാശിക്കാരുടെ ദൃശ്യ ജാതകത്തിന്റെ ഒന്‍പതാം ഭാവത്തില്‍ സൂര്യന്റെ സംക്രമണം പൂര്‍ത്തിയാവും. ജാതകത്തിന്റെ ആദ്യ ഭാവത്തില്‍ വ്യാഴം സ്ഥാപിച്ചിരിക്കുകയാണ്.

ഇവര്‍ക്ക് രാജയോഗത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ മാത്രമല്ല വ്യാഴത്തോടൊപ്പം സൂര്യന്റെ അനുഗ്രഹവുമുണ്ടാവും. അതുകൊണ്ട് രാജാവിനെ പോലെ മേടം രാശിക്കാര്‍ക്ക് വാഴാനാവും. തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിക്കും. വിദേശത്ത് വിദ്യാഭ്യാസ സംബന്ധമായി പോകാന്‍ സാധിക്കും. ബിസിനസില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ പല മടങ്ങായി തിരിച്ച് ലഭിക്കും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ശുഭകരമായ നാളുകളാണ് വരാന്‍ പോകുന്നത്. ഇവരുടെ ദൃശ്യ ജാതകത്തിലെ പഞ്ച ഭാവത്തിലാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുക. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് രാജകീയ ജീവിതം സാധ്യമാകും. വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. കഠിനാധ്വാനത്തിന് പൂര്‍ണമായ പ്രതിഫലം ലഭിക്കും.

നേട്ടങ്ങള്‍ ധാരാളം തേടിയെത്തും. എല്ലാം ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ സാധ്യമാകുന്നതാണ്. നിങ്ങളുടെ സാമ്പത്തിക നില ശക്തമാകും. സമ്പത്ത് പല മേഖലകളില്‍ നിന്നായി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നെത്തും. സന്തോഷവും സമാധാനവും പുരോഗതിയും ഒരേസമയം നിങ്ങളില്‍ നിലനില്‍ക്കും.

വൃശ്ചികം: നവപഞ്ചമയോഗം ഈ രാശിക്കാര്‍ക്ക് വലിയ അനുഗ്രഹമായി മാറും. കുടുംബത്തിനൊപ്പം ഏറ്റവും നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. അവരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമാകും. ജോലി നിമിത്തം യാത്രയ്ക്ക് സാധ്യതയുണ്ട്. പങ്കാളിയുടെ പിന്തുണയും ലഭിക്കും.

സെര്‍വന്റ് ക്ലാസ് ആളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കും. സ്ഥാനക്കയറ്റത്തിന്റെ എല്ലാ ലക്ഷണങ്ങളും ദൃശ്യമാകും. വ്യാപാരികളാണെങ്കില്‍ ഒരുപാട് ലാഭവും ലഭിക്കും. പുരോഗതിയും ധനനേട്ടങ്ങളുമെല്ലാം രാജയോഗം കാരണം ജീവിതത്തിലേക്ക് തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+