ഇനിയുള്ള 9 ദിവസം തിരിഞ്ഞുനോക്കേണ്ട.. നവരാത്രിയില്‍ നേട്ടം കൊയ്യാന്‍ പോകുന്നത് ഈ രാശിക്കാര്‍!
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് ഇത്. ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് ഇനി വരുന്ന ഒമ്പത് രാത്രികള്‍. ഇതില്‍ തന്നെ അവസാന മൂന്ന് ദിവസങ്ങള്‍ ആയ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ഏറ്റവും വിശേഷം.
ബാലിക, യുവതി, സ്ത്രീ, മാതൃത്വം, മഹാശക്തി, യുദ്ധ വിജയം, പ്രകൃതി, ഊര്‍വരത, ഐശ്വര്യം, സാമ്പത്തികം, വിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല ഭാവങ്ങളില്‍ ഭഗവതിയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ജ്യോതിഷപരമായും ഏറെ സവിശേഷതകളാണ് ഈ ദിവസങ്ങള്‍ക്ക് ഉള്ളത്. ഇനിയുള്ള ഒമ്പത് ദിവസങ്ങളിലും ആദിപരാശക്തിയുടെ അനുഗ്രഹം വ്യക്തികള്‍ക്ക് മേല്‍ വന്ന് പതിക്കും.

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ നല്‍കിയിട്ടുള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
നവരാത്രി ആരംഭമായ ഇന്ന് തൊട്ട് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് കൈവരാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് ആദിപരാശക്തിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. നവരാത്രി ദിനങ്ങളില്‍ നേട്ടം കൊയ്യാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്നും എങ്ങനെയാണ് അവ നിങ്ങളില്‍ പ്രതിഫലിക്കാന്‍ പോകുന്നത് എന്നും നമുക്ക് നോക്കാം.
മേടം
നവരാത്രി ദിനങ്ങളില്‍ മേടം രാശിക്കാര്‍ക്ക് അനിതര സാധാരണമായ സൗഭാഗ്യങ്ങളാണ് വന്ന് ചേരാന്‍ പോകുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം വന്നെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് നവരാത്രി ദിനങ്ങള്‍ അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം കൂടെയുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം കൊണ്ടുവരും. ദാമ്പത്യ ജീവിതത്തില്‍ ഈ കാലയളവില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കും. ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും ഇത്.
തുലാം
തുലാം രാശിക്കാര്‍ക്ക് നവരാത്രി ദിനങ്ങള്‍ ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര പൂര്‍ണമായ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയും കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് നവരാത്രി ദിനങ്ങള്‍ അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ പേരിലാകും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന സമയമാണിത്. കുടുംബത്തില്‍ സര്‍വ്വൈശ്വര്യങ്ങളും വന്നുചേരും.












Click it and Unblock the Notifications