നവരാത്രി കാലം ഈ രാശിക്കാരുടെ നല്ലകാലം... ഒപ്പം തെളിയുന്നത് ഗജകേസരിയോഗം; നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹ സംക്രമണം പോലെ തന്നെ ജ്യോതിഷപരമായി ഏറെ സവിശേഷതകളുള്ള ഒന്നാണ് ശരദ് നവരാത്രി. ഇത്തവണ ശരദ് നവരാത്രി എന്ന പുണ്യോത്സവം ഒക്ടോബര്‍ 11 - ന് ആരംഭിക്കുന്നു.

Navarathri And Gajakesari Yogam 2026

ഇത്തവണത്തെ നവരാത്രി പല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ശുഭകരമായ സംയോഗങ്ങള്‍ക്കിടയിലാണ് ആരംഭിക്കുന്നത്. ജ്യോതിഷ വിശ്വാസമനുസരിച്ച്, നവരാത്രിയുടെ ആദ്യ ദിവസം സംഭവിക്കുന്ന ഈ സംയോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് വിശേഷാല്‍ ശുഭ ഫലങ്ങള്‍ നല്‍കിയേക്കാം. ഈ കാലയളവില്‍ തൊഴില്‍, സാമ്പത്തിക സ്ഥിതി, ബന്ധങ്ങള്‍, മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ എന്നിവയില്‍ അനുകൂലമായ മാറ്റങ്ങള്‍ ദൃശ്യമായേക്കാം.

ഇത്തവണത്തെ ശരദ് നവരാത്രിയുടെ തുടക്കം സാധാരണമായ ഒന്നായി കണക്കാക്കപ്പെടുന്നില്ല. ഒക്ടോബര്‍ 11 - ന് സൂര്യോദയ സമയത്ത് ഹസ്ത നക്ഷത്രവും ശുക്ല യോഗവും ഒത്തുചേരുന്നു. കൂടാതെ, വ്യാഴവും ചന്ദ്രനും തമ്മിലുള്ള പ്രത്യേക ബന്ധം ഗജകേസരി യോഗം സൃഷ്ടിക്കുന്നു. ജ്യോതിഷത്തില്‍, ഗജകേസരി യോഗം വളരെ സ്വാധീനമുള്ളതും ശുഭകരവുമായ ഒരു യോഗമായി കണക്കാക്കപ്പെടുന്നു.

ഇതിനുപുറമെ, ശനി ഇപ്പോള്‍ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, നവരാത്രിയുടെ തുടക്കത്തിലെ ഗ്രഹനിലയ്ക്ക് ജ്യോതിഷപരമായി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ ശുഭകരമായ സംയോഗങ്ങളുടെ ഫലം ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഗുണകരമായി ഭവിച്ചേക്കാം. അവ എന്തെല്ലാമാണ് എന്ന് നോക്കാം.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് നവരാത്രി അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണയോടെ, മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളിലും പുരോഗതിയുണ്ടാകാം. തൊഴിലിടത്തില്‍ പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്.

തുലാം

നവരാത്രി കാലം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് ാേജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കരിയറിലും ബിസിനസിലും പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം അനുകൂലമായിരിക്കും. പ്രണയബന്ധങ്ങളില്‍ അടുപ്പം വര്‍ധിക്കുകയും ബന്ധങ്ങളില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യാം.

മകരം

മകരം രാശിക്കാര്‍ക്ക് നവരാത്രി കാലം അനുകൂലമായിരിക്കും. ഇത് ഇവര്‍ക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനുമുള്ള അവസരങ്ങള്‍ നല്‍കിയേക്കാം. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ വിജയിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ മുന്നേറ്റത്തിനുള്ള പുതിയ വഴികള്‍ തുറക്കും. സര്‍ക്കാര്‍ കാര്യങ്ങളിലെ തടസങ്ങള്‍ നീങ്ങാനും, ദീര്‍ഘകാലമായി കുടുങ്ങി ക്കിടക്കുന്ന പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.

ധനു

ധനു രാശിക്കാര്‍ക്ക് നവരാത്രി കാലം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസുകാര്‍ക്ക് പ്രയോജനകരമായ പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. വരുമാനം വര്‍ധിക്കുന്നതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒപ്പം, സമൂഹത്തില്‍ ആദരവ് വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. ഏറെ നാളായി ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജയിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma