Get Updates
Get notified of breaking news, exclusive insights, and must-see stories!

നവരാത്രിക്ക് ശേഷവും ഇവരെ ഭാഗ്യം വിട്ടൊഴിയില്ല.. വരുമാനം കൂടും, പ്രണയം വിജയിക്കും!

ഹൈന്ദവ വിശ്വാസത്തില്‍ വളരെ പ്രധാനപ്പെട്ട ആഘോഷമാണ് നവരാത്രി. സെപ്തംബര്‍ 22 മുതലാണ് ഇത്തവണ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വിശ്വാസികള്‍ നവരാത്രി വ്രതം അനുഷ്ഠിക്കുന്നതോടൊപ്പം ഒമ്പത് ദിവസം ക്ഷേത്രങ്ങളിലും വിശേഷാല്‍പൂജകളും മറ്റുമുണ്ടാകും. വ്യക്തികള്‍ക്കാകെ ജീവിതം പ്രകാശപൂരിതമാകുന്ന നാളുകളായിരിക്കും നവരാത്രി ദിനങ്ങള്‍.

ജ്യോതിഷപരമായും ഏറെ സവിശേഷതകളാണ് ഈ ദിവസങ്ങള്‍ക്ക് ഉള്ളത്. ഈ ദിവസങ്ങളില്‍ ആദിപരാശക്തിയുടെ അനുഗ്രഹം വ്യക്തികള്‍ക്ക് മേല്‍ വന്ന് പതിക്കും എന്നാണ് വിശ്വാസം. എന്നാല്‍ നവരാത്രിയ്ക്ക് ശേഷവും ചില വ്യക്തികളെ കാത്തിരിക്കുന്നത് അനിതര സാധാരണമായ നേട്ടങ്ങളാണ്. ആദിപരാശക്തിയുടെ പ്രീതി പിടിച്ചുപറ്റുന്നത് വഴി ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും.

ASTROLOGY

ജനനസമയം, ഗ്രഹനില എന്നിവയുടെ അടിസ്ഥാനത്തില്‍ അഞ്ച് നക്ഷത്രക്കാര്‍ക്കാണ് നവരാത്രിയ്ക്ക് ശേഷം സൗഭാഗ്യം വരാന്‍ പോകുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെയാണ് ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിട്ടുള്ളത്. ഗ്രഹങ്ങളെല്ലാം തന്നെ ഓരോ സമയത്തും അവയുടെ രാശിയും നക്ഷത്രവും മാറും എന്നാണ് സങ്കല്‍പ്പം. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. നവരാത്രിക്ക് ശേഷം നടക്കുന്ന ഗ്രഹ സംക്രമണം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് നവരാത്രിക്ക് ശേഷം അനുകൂലമായിരിക്കും. ഭദ്രകാളിയുമായി അടുത്ത് നില്‍ക്കുന്ന നക്ഷത്രമാണിത്. അതിനാല്‍ തന്നെ നവരാത്രിക്ക് ശേഷവും ഇവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കും.കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് വലിയ വിജയം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. ആരോഗ്യവും അഭിവൃദ്ധിപ്പെടും.

പൂയം

നവരാത്രിക്ക് ശേഷം പൂയം നക്ഷത്രക്കാര്‍ക്കും ശുഭകരമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പ്രതിബന്ധങ്ങളെ തളളി നീക്കി ലക്ഷ്യപ്രാപ്തിയിലെത്തും. കുടുംബത്തില്‍ സമാധാനവും ഐക്യവും നിലനില്‍ക്കും.

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് നവരാത്രിക്ക് ശേഷം ഏറെ അനുകൂലമായിരിക്കും. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കും. ഏകാഗ്രതയോടും ദീര്‍ഘവീക്ഷണത്തോടെയും കൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. കല കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും.

ഉത്രാടം

നവരാത്രിക്ക് ശേഷം ഉത്രാടം നക്ഷത്രക്കാര്‍ക്ക് ശുഭകരമായിരിക്കും. ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്താനാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. കാര്‍ഷിക േമഖലകളില്‍ നിന്ന് ആദായം വര്‍ധിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+