മനസും ശരീരവും ഇങ്ങനെ ശുദ്ധിയാക്കണം ; നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങേണ്ടത് ഇങ്ങനെ
നവരാത്രിയാണ് വരുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഭക്തിയോടെ ചെയ്യുന്ന ഒരു കാര്യമാണ് പൂജവയ്പ്പ്. പഠിക്കുന്ന പുസ്തകങ്ങൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവയാണ് പൂജയ്ക്ക് വയ്ക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും സരസ്വതിയുടെ അനുഗ്രഹം ലഭിക്കാനായി പൂജവയ്പ് നടത്താവുന്നതാണ്. ചിലയിടങ്ങളിൽ ആയുധ പൂജ എന്നും ഇത് അറിയപ്പെടും. അതായത് നമ്മുടെ തൊഴിൽ രംഗത്തുപയോഗിക്കുന്ന വസ്തുക്കളും പൂജ വയ്ക്കാം.
ശരദ് നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. അതായത് സന്ധ്യ സമയത്താണ് സാധാരണയായി പൂജ വയ്ക്കൽ നടത്താറുള്ളത്. സ്വന്തം വീട്ടിലോ അടുത്തുളള ക്ഷേത്രങ്ങളിലോ കൊണ്ട് പോയി പൂജയ്ക്ക് വയ്ക്കാവുന്നതാണ്. വീട്ടിൽ വയ്ക്കുന്നവർക്ക് പൂജാ മുറിയിലോ അല്ലെങ്കിൽ ശുദ്ധി വരുത്തിയ സ്ഥലത്തോ പൂജയ്ക്ക് വയ്ക്കാം.

നവമി ദിവസം അടച്ചു പൂജയാണ് നടത്താറുള്ളത്. ഈ സമയത്ത് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയും ഒരു പോയിന്റിൽ കേന്ദ്രീകരിച്ച് നമ്മെ ദേവിയുമായി താദാദ്മ്യത്തിൽ എത്തിക്കുവാൻ ശ്രമിക്കണം. നവരാത്രിയിലെ പ്രധാന ചടങ്ങായ അടച്ചു പൂജയ്ക്ക് പങ്കെടുക്കാൻ മനസു കൊണ്ടും ശരീരം കൊണ്ടും ശുദ്ധി നേടേണ്ടതുണ്ട്. ഇതിനായി ദുഷിച്ച കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുകയോ പറയുകയോ ചെയ്യാതിരിക്കണം. ഇങ്ങനെ ഇന്ദ്രിയങ്ങൾ പരിശുദ്ധമാകും.
ചുറ്റുമുള്ള ഇടങ്ങളിൽ നിന്ന് നല്ലത് മാത്രം കാണുക, ആരുമായും ചീത്തകാര്യങ്ങൾ ആശയ വിനിമയം നടത്താതിരിക്കുക, മിതമായ ഭക്ഷണം കഴിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നിവയും നവരാത്രിക്കാലത്ത് ഉറപ്പായും പാലിക്കേണ്ട ചിട്ടകളാണ്. ഇതൊക്കെ തന്നെയാണ് നവമിയുടെ അന്തരാർത്ഥവും. മഹാനവമി അടച്ചു പൂജ കഴിഞ്ഞാൽ പ്രകാശത്തിന്റെയും വിജയത്തിന്റെയും ദിവസമായ വിജയദശമിയാണ്.
ഈ വർഷം കേരളത്തിൽ നവരാത്രിക്കാലത്ത് മധ്യകേരളത്തിൽ അഷ്ടമി തിഥിയുടെ ആരംഭം ഒക്ടോബർ 21ന് (തുലാം 4) ശനിയാഴ്ച രാത്രി 9.54 ന് ആണ്. അപ്പോൾ പൂജ വയ്ക്കേണ്ടത് പിറ്റേ ദിവസം അഥവാ ഒക്ടോബർ 22 ന് ആണ്. ഈ ദിവസം കേരളത്തിൽ അസ്തമയം കണക്കാക്കിയിട്ടുള്ളത് വൈകീട്ട് 6. 05 ന് ആണ്. അതു കൊണ്ട് തന്നെ വൈകുന്നേരം 05 .12 മുതൽ 07.42 വരെ നിങ്ങൾക്ക് പൂജ വയ്പ്പ് നടത്താവുന്നതാണ്. അതേ സമയം ശ്രദ്ധിക്കേണ്ടത് വൈകീട്ട് പൂജ വച്ചത് മുതൽ വിജയ ദശമിക്ക് എടുക്കുന്നതു വരെ അധ്യയനം ഒന്നും പാടില്ല.
ഒക്ടോബർ 23 ആയുധ പൂജ ദിവസം പൂജ വച്ച സാധനങ്ങൾ തിരിച്ചെടുക്കുന്നതിന് മാത്രമല്ല വിദ്യാരംഭത്തിനും ഉത്തമമാണ്. രാവിലെ 7.17 മുതൽ പൂജയ്ക്ക് വച്ച സാധനങ്ങൾ എടുക്കാം. 09.26 മുതലുള്ള വിദ്യാരംഭത്തിന് ഉത്തമമാണ്. അതേ സമയം ക്ഷേത്രത്തിലോ മറ്റ് പുണ്യ സ്ഥലങ്ങളിലോ തിരക്കുകൾ കാരണം ഈ സമയക്രമം പാലിക്കാൻ പറ്റണമെന്ന് നിർബന്ധമില്ല. എന്നാൽ അപ്പോൾ പരിഹാരമായി വിദ്യാരംഭത്തിന് മുമ്പ് ശിവങ്കൽ ദർശനം നടത്തി ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ വെറ്റില, അടയ്ക്ക, നാണയം ഇവ സമർപ്പിക്കണം. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിന് ദഗക്ഷിണയും വക്കണം. വിദ്യാരംഭത്തോടനുബന്ധിച്ച് സരസ്വതീ സ്തുതി ജപിക്കുന്നത് ഉത്തമമാണ്.
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ
യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിർ, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ
ദോർഭിർയുക്താ ചതുർഭിം, സ്ഫടികമണിനിഭൈർ, അക്ഷമാലാം തദാനാം
ഹസ്തേനൈ കേനപത്മം സിതമപിചശുകം, പുസ്തകം ചാ പരേണ
ഭാസാകുന്ദേന്ദു ശംഖസ്ഫടികമണിനിഭാ, ഭാസമാനാ സമാനാ
സാ മേ വാഗ്‌ദേവദേയം, നിവസതു വദനേ, സർവദാ സുപ്രസന്നാ.
സുരാസുരാസേവിത പാദപങ്കജാ, കരേ വിരാജത് കമനീയപുസ്തകാ
വിരിഞ്ചിപത്നീം കമലാസനസ്ഥിതാ, സരസ്വതീ നൃത്യതു വാചിമേ സദാ
സരസ്വതീ സരസിജകേസരപ്രഭാ, തപസ്വിനീ സിതകമലാസനപ്രിയാ
ഘനസ്തനീ കമലവിലോലലോചനാ, മനസ്വിനീ ഭവതു വരപ്രസാദിനീ.
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതുമേ സദാ
സരസ്വതീ നമസ്തുഭ്യം സർവ്വദേവീ നമോ നമ:
ശാന്തരൂപേ ശശിധരേ, സർവ്വയോഗേ നമോ നമ:
നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായേ നമോ നമ:
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമ:
ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമ:
ശബ്ദബ്രഹ്മീ ചതുർഹസ്തേ സർവ്വസിദ്ധൈ നമോ നമ:
മുക്താലംകൃത സർവാംഗേ, മൂലാധാരേ നമോ നമ:
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമ:
മനോൻമണീ, മഹായോഗൈ, വാഗീശ്വൈര്യൈ നമോ നമ:
വാഗ്‌ന്യൈ വരദഹസ്തായേ, വരദായേ നമോ നമ:
വേദായേ വേദരൂപായേ, വേദാന്തായേ നമോ നമ:
ഗുണദോഷവിവർജ്ജിന്യൈ, ഗുണദീപ്ത്യൈ നമോ നമ:
സർവജ്ഞാനേ സദാനന്ദേ സർവ്വരൂപേ നമോ നമ:
സമ്പന്നായേ, കുമാരീ ച സർവജ്ഞൈ തേ നമോ നമ:
യോഗാനാര്യൈ ഉമാദേവ്യൈ, യോഗാനന്ദേ നമോ നമ:
ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂർത്തേ നമോ നമ:
അർദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമ:
ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമ:
അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമ:
അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമ:
ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂർത്തേ നമോ നമ:
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂർത്തേ, നമസ്തേ പാപനാശിനീ
മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമ:
ബ്രഹ്മവിഷ്ണുശിവായൈച, ബ്രഹ്മനാര്യൈ നമോ നമ:
കമലാകരപുഷ്പാ ച, കർമ്മരൂപേ നമോ നമ:
കപാലീ കർമ്മദീപ്തായേ, കർമ്മദായീ നമോ നമ:
ഫലശ്രുതി
സായം പ്രാത: പഠേ നിത്യം ഷാൺമാസാത് സിദ്ധിരുച്യതേ
ഘോരവ്യാഘ്രഭയം നാസ്തി, പഠദം ശ്രുണ്വതാമപി
ഇത്ഥം സരസ്വതീസ്തോത്രം, അഗസ്ത്യമുനി വാചകം
സർവ്വസിദ്ധികരം നൃണാം സർവ്വപാപപ്രണാശനം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications