ആഗ്രഹിച്ചതെന്തും സ്വന്തമാക്കും, ആസ്തി ഇരട്ടിക്കും; രാജയോഗത്തിന്റെ ഒരു പവറേ.!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.
എന്നാല്‍ വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ചേര്‍ന്നാണ് വ്യക്തികളുടെ ജീവിതത്തിലെ ഗുണ - ദോഷഫലങ്ങള്‍ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഇവയ്‌ക്കെല്ലാം വലിയ പ്രാധാന്യവുമുണ്ട്.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്.
ശനി കര്‍മ്മദാതാവാണ്. ശനി സൂര്യനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ജ്യോതിഷത്തില്‍ അച്ഛനും മകനുമായിട്ടാണ് സൂര്യനേയും ശനിയേയും കണക്കാക്കുന്നത്. എന്നാല്‍ ഇവ രണ്ടും പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്ന ഗ്രഹങ്ങള്‍ കൂടിയാണ്. സൂര്യനും ശനിയും നേര്‍ക്കുനേരെയോ അല്ലെങ്കില്‍ 120 ഡിഗ്രിയിലോ ആയിരിക്കുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്.
സൂര്യ - ശനി സംയോഗം മൂലം രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യ രാശികള്‍ എന്നും അത് എങ്ങനെയാണ് വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുക എന്നും നമുക്ക് നോക്കാം.
മേടം
സൂര്യ - ശനി സംയോഗം മൂലം രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലിയില്‍ സ്ഥലം മാറ്റം തേടുന്നവര്‍ക്കും അനുകൂല സമയമായിരിക്കും. ഏറെ നാളായി അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ഐക്യവും സന്തോഷവും ഉണ്ടാകും.
മിഥുനം
സൂര്യ - ശനി സംയോഗം മൂലം രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാകും. ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം നേടാന്‍ കഴിയും. പുതിയ ജോലി തേടുന്നവര്‍ക്ക് അനുകൂലമായ സമയം. വിദേശയാത്ര നടത്താനുള്ള അവസരവും ലഭിച്ചേക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.
മീനം
സൂര്യ - ശനി സംയോഗം മൂലം രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ കഴിയും.












Click it and Unblock the Notifications