Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊമോഷന്‍ ഉറപ്പ്, ശമ്പളം രണ്ടിരട്ടിയാകും... രാജയോഗം വന്നെത്തി; ഈ രാശിക്കാരാണോ?

ജ്യോതിഷ പ്രകാരം എല്ലാ രാശിക്കാര്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഏതെങ്കിലും ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും കാണാനാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം അശുഭകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ശുഭകരവുമായിരിക്കും.

ജ്യോതിഷത്തിലെ അപൂര്‍വമായ നവപഞ്ചം രാജയോഗം ഇപ്പോള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചൊവ്വയുടേയും വ്യാഴത്തിന്റേയും സംക്രമണം മൂലമാണ് ഇത് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളും ഒരു രാശിയില്‍ അല്ല സംക്രമിച്ചിരിക്കുന്നത്. ചൊവ്വ ചിങ്ങം രാശിയില്‍ ആണ് സംക്രമിച്ചിരിക്കുന്നത്. മേടം രാശിയിലൂടെയാണ് വ്യാഴം ഗ്രഹത്തിന്റെ സംക്രമണം നടക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് നവപഞ്ചം രാജയോഗം നേട്ടം സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

astrology

മേടം

ചൊവ്വയുടേയും വ്യാഴത്തിന്റേയും സംക്രമണം മൂലം രൂപപ്പെടുന്ന നവപഞ്ചം രാജയോഗം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമാണ്. വ്യാഴത്തിന്റെ ദര്‍ശനം ചൊവ്വയില്‍ പതിക്കുന്ന തരത്തിലാണ് ഗ്രഹ സംക്രമണം നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് സമൂഹത്തിലെ ബഹുമാനവും അന്തസും വര്‍ധിക്കും. കൂടാതെ, ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ മെച്ചപ്പെട്ട ജോലി ലഭിക്കും. വിദേശയാത്രക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടന യാത്രക്കും സാധ്യത കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കര്‍ക്കിടകം

ചൊവ്വയുടേയും വ്യാഴത്തിന്റേയും സംക്രമണം മൂലം രൂപപ്പെടുന്ന നവപഞ്ചം രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ അപ്രതീക്ഷിത ധനലാഭമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ വിജയം ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കത്തിന് വേഗതയുണ്ടാകും.

ചിങ്ങം

ചൊവ്വയുടേയും വ്യാഴത്തിന്റേയും സംക്രമണം മൂലം രൂപപ്പെടുന്ന നവപഞ്ചം രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ഏറെ നാളായി പൂര്‍ത്തിയാകാതെ കിടന്നിരുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസില്‍ വലിയ ലാഭം ലഭിക്കാന്‍ സാധ്യത കാണുന്നു. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

തുലാം

ചൊവ്വയുടേയും വ്യാഴത്തിന്റേയും സംക്രമണം മൂലം രൂപപ്പെടുന്ന നവപഞ്ചം രാജയോഗം തുലം രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനനേട്ടം കൊയ്യാനാകും. ജീവിതപങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണയും ലഭിക്കും. ഏറെ നാളായി കടം കൊടുത്ത പണം ഉടന്‍ തിരികെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+