ധനനേട്ടം, ഇഷ്ടകാര്യലബ്ധി, പ്രണയവിജയം, ദാമ്പത്യസുഖം... 2026 ല്‍ ആ രാശിക്കാരുടെ നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കും രാശികളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ഗ്രഹങ്ങളുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തല്‍ പ്രതിഫലിക്കുന്നത് പലതരത്തിലായിരിക്കും.
ചില വ്യക്തികള്‍ക്ക് ഗ്രഹ സംക്രമണം നിമിത്തം വലിയ നേട്ടങ്ങള്‍ തേടിയെത്തും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ചൊവ്വയും. അസുരുഗുരു എന്ന വിശേഷണമുണ്ടെങ്കിലും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്. ഒരാളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും എന്നാണ് വിശ്വാസം. നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന പ്രയോഗം ഇങ്ങനെ വന്നതാണ്.
കര്മ്മത്തിന്റേ നായകനാണ് ചൊവ്വ. ജ്യോതിഷ പ്രകാരം ചൊവ്വയും ശുക്രനും ചേരുമ്പോള്‍ ആണ് വിശേഷമായ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. 2026 ല്‍ ആണ് ശുക്ര - ചൊവ്വ സംഗമത്തില്‍ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. 2026 ജനുവരി 13 ന് ശുക്രന് മകരത്തിലും ജനുവരി 16 ന് ചൊവ്വ മകരം രാശിയിലും പ്രവേശിക്കും. ഇത് നവപഞ്ചമ രാജയോഗം രൂപീകരിക്കാന്‍ കാരണമാകും.
വേദ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമാണ് ഇത്. അതിനാല്‍ തന്നെ നവപഞ്ചമ രാജയോഗം എല്ലാ വ്യക്തികളേയും സ്വാധീനിക്കും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് ഇതുവഴി വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...
മേടം
ശുക്ര - ചൊവ്വ സംഗമത്താല്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ഈ രാശിക്കാരെ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്ര - ചൊവ്വ സംഗമത്താല്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സുഖകരമായ ദാമ്പത്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്ന് ഏത് കാര്യത്തിനും പിന്തുണ ലഭിക്കും.
കര്‍ക്കിടകം
ശുക്ര - ചൊവ്വ സംഗമത്താല്‍ രൂപപ്പെടുന്ന നവപഞ്ചമ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications