Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല.. മൂന്ന് രാജയോഗം, ഇന്നലെ തൊട്ട് ഇവരുടെ തലവര തെളിഞ്ഞു, ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വിവിധ തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ചന്ദ്രനും. സമൃദ്ധിയുടേയും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്ത് വന്നാല്‍ ആ വ്യക്തിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും സമൃദ്ധിയും വന്ന് ചേരും എന്നാണ് വിശ്വാസം.

astrology

അതേസമയം നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ വ്യക്തികള്‍ക്ക് മേല്‍ ഭാഗ്യം ചൊരിയും എന്നാണ് പറയുന്നത്. ഇന്നലെ ചന്ദ്രന്‍ കന്നി രാശിയിലും ശുക്രന്‍ മീന രാശിയിലുമായിരുന്നു. ഈ രണ്ട് ഗ്രഹങ്ങളും മുഖാമുഖം വന്നത് വഴി രണ്ട് രാജയോഗങ്ങളാണ് ഇന്നലെ മുതല്‍ രൂപപ്പെട്ടിരിക്കുന്നത്. സമസപ്തക യോഗവും നവപഞ്ചമ യോഗവും ആണ് ചാന്ദ്ര-ശുക്ര സംയോഗം വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഇതിനുപുറമെ ശുക്രന്‍ മീന രാശിയില്‍ ഉന്നതിയില്‍ നില്‍ക്കുന്നതിനാല്‍ മാളവ്യയോഗവും രൂപം കൊള്ളുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാജയോഗങ്ങളും ഒരുപോലെ സ്വാധീനം ചെലുത്താന്‍ പോകുന്നത് ഇനി പറയുന്ന രാശിക്കാര്‍ക്കാണ്. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം

ശുക്ര-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന സമസപ്തക യോഗവും നവപഞ്ചമ യോഗവും മാളവ്യയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുചെ അഞ്ചാം ഭാവത്തിലാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കരിയറില്‍ മികച്ച വിജയം നേടാനും ഈ രാശിക്കാര്‍ക്കാകും.

ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീട്ടിലേക്ക് അധികം വൈകാതെ താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.

കന്നി

ശുക്ര-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന സമസപ്തക യോഗവും നവപഞ്ചമ യോഗവും മാളവ്യയോഗവും കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വരും.

തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഗുണമുണ്ടാകും. വളരെക്കാലമായി ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ആഗ്രഹിച്ച ജോലിയും ആകര്‍ഷകമായ ശമ്പളവും ലഭിച്ചേക്കാം. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സാമ്പത്തികമായി എല്ലാ വിധ പിന്തുണയും ലഭിക്കും.

കുംഭം

ശുക്ര-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന സമസപ്തക യോഗവും നവപഞ്ചമ യോഗവും മാളവ്യയോഗവും കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടാന്‍ സഹായിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യത കാണുന്നു. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+