ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ അത് പല തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷ പ്രകാരം
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധനെ ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും അറിവിന്റേയും കാരകന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവില്‍ കുംഭം രാശിയില്‍ ഉള്ള ബുധന്‍ ഏപ്രില്‍ 11 ന് ബുധന്‍ തന്റെ നീച രാശിയായ മീനത്തിലെ സംക്രമിക്കുകയും അതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും.
പഞ്ചാംഗം അനുസരിച്ച് ഏപ്രില്‍ 11 ശനിയാഴ്ച പുലര്‍ച്ചെ 1:20 നാണ് ബുധന്‍ മീനത്തിലേക്ക് സംക്രമിക്കുന്നത്. ഏപ്രില്‍ 30 വ്യാഴാഴ്ച രാവിലെ 06:55 വരെ ഇത് ഈ രാശിയില്‍ തുടരും. ഏത് രാശിയിലാണോ ഒരു ഗ്രഹം നീച സ്ഥാനത്തായിരിക്കുന്നത് ആ രാശിയുടെ അധിപന്‍ കേന്ദ്ര ഭാവത്തിലോ (1, 4, 7, 10) അല്ലെങ്കില്‍ ത്രികോണ ഭാവത്തിലോ (1, 5, 9) ആണെങ്കില്‍ നീചഭംഗ രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇത് 12 രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് ഈ രാശിക്കാര്‍ക്ക് നീചഭംഗരാജയോഗം ഗുണപരമാകുന്നത് എന്നും നമുക്കൊന്ന് നോക്കാം...
ധനു
മീനം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം വഴി രൂപപ്പെടുന്ന നീചഭംഗ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ നാലാമത്തെ ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ബിസിനസ് സംബന്ധമായ എല്ലാ കാര്യങ്ങളും ശുഭകരമായി നടക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മീനം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം വഴി രൂപപ്പെടുന്ന നീചഭംഗ രാജയോഗം ഗുണപരമായിരിക്കും. ഈ രാശിക്കാരുടെ കര്‍മ്മഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കം. കരിയറില്‍ മികച്ച ഉയരങ്ങള്‍ തേടാനാകും. പലവഴിക്ക് വരുമാനം വരാനുള്ള സാധ്യതയും കാണുന്നുണ്ട്.
മീനം
മീനം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം വഴി രൂപപ്പെടുന്ന നീചഭംഗ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവും പുരസ്‌കാരവും ലഭിക്കും.












Click it and Unblock the Notifications