20 ദിവസത്തിനുള്ളില്‍ അക്കാര്യം സംഭവിക്കും, ബാങ്ക് ബാലന്‍സ് കുതിക്കും; ഈ രാശിക്കാര്‍ക്ക് ഇനി രാജയോഗം
ചൊവ്വ എന്ന ഗ്രഹത്തിന് വലിയ പ്രധാന്യമാണ് ജ്യോതിഷത്തിലുള്ളത്. ധൈര്യം, ശക്തി, ഭൂമി, വിവാഹം എന്നിവയുടെ കാരകനെന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ചൊവ്വ ഇപ്പോള്‍ സംക്രമണത്തിലൂടെ കര്‍ക്കടകം രാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ജൂലായ് ഒന്നു വരെയാണ് കര്‍ക്കടകത്തില്‍ തുടരുക.
ചൊവ്വയുടെ ഈ രാശിമാറ്റം കാരണം, നീചഭംഗ് രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ഏതെങ്കിലും ഗ്രഹം നീചരാശിയിലായിരിക്കുമ്പോള്‍ അത് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. ഈ സമയത്ത് ചൊവ്വ നീച രാശിയായ കര്‍ക്കടകത്തിലാണെങ്കില്‍ ചില രാശിക്കാര്‍ക്ക് ശുഭകരമായ ഒട്ടേറെ കാര്യങ്ങള്‍ നടക്കും.

ജൂലായ് ഒന്ന് വരെ ഈ രാശിക്കാര്‍ക്ക് അടിപൊളിയായിരിക്കും. ജീവിതത്തില്‍ ഒരുപാട് ശുഭകരമായ കാര്യങ്ങള്‍ നടക്കും. ഇവര്‍ക്ക് ഈ സമയത്ത് ഒരുപാട് സമ്പത്തും പുരോഗതിയും ലഭിക്കും. സന്തോഷകരമായ ഒരുപാട് കാര്യങ്ങള്‍ നടക്കാന്‍ ഈ സമയത്ത് കാരണമാകും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് ലഭിക്കാനുള്ള പണം തിരികെ ലഭിക്കും. ഇത് നിങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും. നിങ്ങള്‍ പണം സേവ് ചെയ്യും. പുതിയ വീട്, കാര്‍ എന്നിവ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. വളരെ കാലമായി കാത്തിരുന്ന ഒരു അവസരം നിങ്ങള്‍ക്ക് ജോലിയില്‍ ലഭിക്കും. വസ്തു, റിയല്‍ എസ്‌റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ പ്രയോജനപ്പെടും.
മിഥുനം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഈ സമയത്ത് ലഭിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ അവസരങ്ങള്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കാരണമാകും. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ധനലാഭം വന്നുചേരും. നിങ്ങളുടെ സംസാരം നിങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. മാധ്യമം, കല, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും.
ചൊവ്വയുടെ ഈ മാറ്റം മൂലമുണ്ടാകുന്ന നീചഭംഗ യോഗം കന്നിരാശിക്കാര്‍ക്ക് അടിപൊളി സമയത്തിന് കാരണമാകുന്നു. വലിയ മാറ്റങ്ങള്‍ ഇവരെ തേടിയെത്തും. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. പല സ്രോതസുകളില്‍ നിന്ന് ലാഭം നിങ്ങളെ തേടിയെത്തും. വ്യവസായികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും.












Click it and Unblock the Notifications