ദീപാവലിക്കൊപ്പം രാജയോഗവും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?
ഹൈന്ദവ വിശ്വാസ പ്രകാരം ദീപാവലിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നതിനെയാണ് ദീപാവലി അടയാളപ്പെടുത്തുന്നത്. ജ്യോതിഷ പ്രകാരവും ദീപാവലിക്ക് വലിയ പ്രത്യേകതയുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 20 നാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്നേ ദിവസം ജ്യോതിഷ പ്രകാരം ഒരു രാജയോഗവും രൂപപ്പെടുന്നുണ്ട്. അത് എങ്ങനെയാണ് എന്ന് നോക്കാം.
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും വലിയ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലം നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍.
സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. അതിനാലാണ് നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പൊതുവെ പറയുന്നത്. ഒക്ടോബര്‍ 20 ന് ശുക്രന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇതിലൂടെ ജ്യോതിഷത്തിലെ പ്രദാന രാജയോഗമായ നീചഭംഗ രാജയോഗം സൃഷ്ടിക്കപ്പെടും.
ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടമാണ് വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമാകുക എന്നും എങ്ങനെയൊക്കെയാണ് ഇവരെ തേടി ഭാഗ്യം എത്തുക എന്നും നമുക്ക് നോക്കാം.
മകരം
കന്നി രാശിയിലെ ശുക്രന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന നീചഭംഗ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ശുക്രന്‍ ഇവരുടെ സംക്രമ ജാതകത്തിലെ ഒമ്പതാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. അതിനാല്‍, ഈ സമയത്ത് ഇവര്‍ക്ക് ങഭാഗ്യദേവതയുടെ അനുഗ്രഹം ആവോളം ഉണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.
കന്നി
കന്നി രാശിയിലെ ശുക്രന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന നീചഭംഗ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഈ സമയത്ത് ഇവരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ ലഭിച്ചേക്കാം.
വൃശ്ചികം
കന്നി രാശിയിലെ ശുക്രന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന നീചഭംഗ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ വരുമാന-ലാഭ മേഖലയിലാണ് ഈ രാജയോഗം രൂപപ്പെടുന്നത് അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ധിക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.












Click it and Unblock the Notifications