Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ 9 മുതല്‍ ഇവര്‍ക്ക് രാജയോഗം.. പൊന്നും പണവും കൈയിലേക്ക്; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കുമുള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

astrology

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറാറുണ്ട്. നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങള്‍ പരിവര്‍ത്തനം ചെയ്യും. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നതില്‍ നിന്ന് തന്നെ ഈ ഗ്രഹത്തിന്റെ സവിശേഷതകള്‍ മനസിലാക്കാം. അസുരന്മാരുടെ ഗുരുവായ ശുക്രന് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ശുക്രന്‍ ഏകദേശം 26 ദിവസം ഒരു രാശിയില്‍ തന്നെ തുടരുന്നു.

അതിനാല്‍ പന്ത്രണ്ട് രാശികളുടെ ചക്രം പൂര്‍ത്തിയാക്കിയ ശേഷം അതേ രാശിയിലേക്ക് മടങ്ങാന്‍ ഏകദേശം ഒരു വര്‍ഷത്തെ സമയമാണ് ശുക്രന് വേണ്ടി വരിക. ഒക്ടോബര്‍ ഒമ്പതിന് ബുധന്റെ രാശിയായ കന്നിയില്‍ പ്രവേശിക്കാനിരിക്കുകയാണ് ശുക്രന്‍. അന്നേ ദിവസം ഈ രാശിയിലെ സൂര്യന്റെ സാന്നിധ്യം മൂലം ജ്യോതിഷത്തിലെ പ്രധാനപ്പെട്ട നീച ഭംഗ രാജയോഗം സൃഷ്ടിക്കപ്പെടാന്‍ പോകുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണം ചെയ്യുക എന്ന് നോക്കാം.

കന്നി

കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപം കൊള്ളുന്ന നീചഭംഗ രാജയോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഏത് കാര്യത്തിലും സൗഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച പങ്കാളികളില്‍ നിന്ന് വിവാഹാലോചനകള്‍ വന്നേക്കാം. ബിസിനസിലും നേട്ടമുണ്ടാകും.

ചിങ്ങം

ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപം കൊള്ളുന്ന നീചഭംഗ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നേക്കാം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപം കൊള്ളുന്ന നീചഭംഗ രാജയോഗം ഗുണം ചെയ്യും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് നീചഭംഗ രാജയോഗം രൂപം കൊള്ളുന്നത്. അതിനാല്‍ സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കൃഷിയിലും ബിസിനസിലും നിങ്ങള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+