ആസ്തി ഇരട്ടിക്കാന്‍ പോകുന്നു... പൊന്നും പണവും കൈയിലേക്ക്; ഒക്ടോബര്‍ 31 വരെ രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകെ സ്വാധീനിക്കും. ഇതിന്റെ സ്വാധീനം വ്യക്തികളുടെ ജീവിതത്തിലും പ്രതിഫലിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് പ്രതികൂലമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും വ്യാഴവും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്.
വ്യാഴമാകട്ടെ ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനും ദേവഗുരുവായ ബൃഹസ്പതിയുടെ പ്രതീകവുമാണ്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷം നില്‍ക്കുന്നതിനാല്‍ രാശിചക്രം പൂര്‍ത്തിയാക്കുന്നത് 12 വര്‍ഷത്തെ സമയമെടുത്തിട്ടാണ്. ഒരു വ്യാഴവട്ടക്കാലം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സെപ്റ്റംബര്‍ 18-നാണ് ചൊവ്വ തന്റെ നീചരാശിയായ കര്‍ക്കിടകത്തിലേക്ക് പ്രവേശിച്ചത്.
അതേസമയം തന്നെ, വ്യാഴം കര്‍ക്കിടകത്തില്‍ ഉച്ചസ്ഥനായി നില്‍ക്കുന്നുമുണ്ട്. വ്യാഴത്തിന്റെ ഈ സാന്നിധ്യം ചൊവ്വയുടെ നീചദോഷത്തെ ലഘൂകരിക്കുകയും തല്‍ഫലമായ നീചഭംഗ രാജയോഗം തുടരുകയും ചെയ്യുന്നു. ഒക്ടോബര്‍ 31-ന് വ്യാഴം ചിങ്ങം രാശിയിലേക്ക് മാറുന്നത് വരെ ഈ അപൂര്‍വ്വ യോഗത്തിന്റെ പ്രഭാവം ഉണ്ടാകും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഉച്ചസ്ഥനായ വ്യാഴത്തിന്റെ സാന്നിധ്യം ചൊവ്വയുടെ തിടുക്കത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ നീചഭംഗ രാജയോഗം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് നീചഭംഗ രാജയോഗം ഗുണപരമായി ഭവിക്കുക എന്ന് പരിശോധിക്കാം..
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
മകരം
നീചഭംഗ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിത സാമ്പത്തിക ലാഭമുണ്ടാകും. ഇത് നിങ്ങളെ ധനവനാക്കാന്‍ സഹായിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. അതോടെ ആസ്തിയിലും വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാത്തവര്‍ക്ക് അധികം വൈകാതെ സന്താനഭാഗ്യം വന്ന് ചേരും.


Click it and Unblock the Notifications
