Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതരുടെ വിവാഹം ഉടന്‍ നടക്കും, ഒപ്പം കൈനിറയെ സമ്പത്തും; ഇതാണ് രാജയോഗം

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രകടമായി കാണാനാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമായിരിക്കും എന്ന് മാത്രം.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകന്‍ എന്നറിയപ്പെടുന്ന ബുധന് ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷണവും ഉണ്ട്. ജാതകത്തില്‍ ശക്തമായ ഗ്രഹം ഉച്ച നീച രാശിയിലേക്ക് പെട്ടെന്ന് മാറുമ്പോള്‍ പ്രസ്തുത ഗ്രഹം നീചഭംഗ രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

Neechabhang Rajayoga

ബുധന്‍ കന്നി രാശിയില്‍ ഉന്നതനും മീന രാശിയില്‍ ദുര്‍ബ്ബലനുമാണ്. നിലവില്‍ ധനു രാശിയില്‍ സഞ്ചരിക്കുന്ന ബുധന്‍ ഫെബ്രുവരിയില്‍ അതിന്റെ നീച രാശിയായ മീനം രാശിയില്‍ പ്രവേശിക്കും. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കപ്പെടും. ഇത് പന്ത്രണ്ട് രാശിക്കാരേയും പല തരത്തില്‍ ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

ബുധന്റെ മീനം രാശിയിലേക്കുള്ള പ്രവേശനത്തോടെ രൂപപ്പെടുന്ന നീച ഭംഗ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ ഉന്നത വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.

ഇടവം

ബുധന്റെ മീനം രാശിയിലേക്കുള്ള പ്രവേശനത്തോടെ രൂപപ്പെടുന്ന നീചഭംഗ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനുമുള്ള സാധ്യത കാണുന്നു. പിതൃ സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ പിന്തുണയുണ്ടാകും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

മീനം

ബുധന്റെ മീനം രാശിയിലേക്കുള്ള പ്രവേശനത്തോടെ രൂപപ്പെടുന്ന നീച ഭംഗ രാജയോഗം മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി ശക്തമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അവിവാഹിതര്‍ക്ക് യോജിച്ച പങ്കാളിയില്‍ നിന്ന് വിവാഹ ആലോചനകള്‍ വന്നേക്കാം. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+