Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് കുമിഞ്ഞുകൂടും..! പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത് ഇരട്ട രാജയോഗം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ രാശിക്കാര്‍ക്കും അവയുടെ സ്ഥാനമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. പുതുവര്‍ഷത്തില്‍ ചില രാശിക്കാരെ കാത്തിരിക്കുന്നത് അനിതര സാധാരണമായ ഭാഗ്യമാണ്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. 2024 ന്റെ തുടക്കത്തില്‍ ബുധന്‍ മീന രാശിയില്‍ സഞ്ചരിക്കും. ഇത് മൂലം നീചഭംഗ രാജയോഗവും മഹാധന രാജയോഗവും രൂപപ്പെടും എന്നാണ് ജ്യോതിഷികള്‍ പ്രവചിക്കുന്നത്.

astrology

ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യനേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട് എന്നാണ് വിശ്വാസം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രണ്ട് രാജയോഗങ്ങളില്‍ ചേര്‍ന്ന് ഭാഗ്യം തെളിയാന്‍ പോകുന്നത് എന്ന് നോക്കാം.

മിഥുനം

മീനം രാശിയിലേക്കുള്ള ബുധന്റെ വരവ് മിഥുനം രാശിക്കാര്‍ക്ക് ഗുണകരമാകും. ഇത് മൂലം രൂപപ്പെടുന്ന മഹാധന രാജയോഗവും നീചഭംഗ രാജയോഗവും ഈ രാശിക്കാര്‍ക്ക് പ്രയോജനകരമായിരിക്കും. മിഥുനം രാശിയുടെ അധിപനാണ് ബുധന്‍. ബുധന്‍ ഈ രാശിയിലൂടെ കര്‍മ്മ ഭവനത്തിലേക്ക് നീങ്ങുന്നതിനാല്‍ കരിയറില്‍ വലിയ നേട്ടം കൊയ്യാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത.

ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഇരട്ടിക്കും. പല വഴികളിലൂടെ പണം കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലിക്കുള്ള ഓഫറുകള്‍ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ഇടവം

ബുധന്റെ മീനം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മഹാധന രാജയോഗവും നീചഭംഗ രാജയോഗവും ഈ രാശിക്കാരില്‍ സ്വാധീനം ചെലുത്തും. വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും. കൂടാതെ ഇക്കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ദമ്പതികള്‍ക്ക് സന്താന ഭാഗ്യം കൈവരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

കര്‍ക്കടകം

ബുധന്റെ മീനം രാശിയിലെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. മഹാധന രാജയോഗത്തിന്റേയും നീചഭംഗ രാജയോഗത്തിന്റേയും രൂപീകരണം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചേക്കാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും. ജോലിക്കും ബിസിനസിനുമായി ദീര്‍ഘയാത്ര ചെയ്യേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+