പലവഴിക്ക് പണം കൈയിലെത്തും, ലോട്ടറി ഭാഗ്യവും ഉറപ്പ്; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുദ്ധി, ഏകാഗ്രത, ഐശ്വര്യം എന്നിവയുടെ കാരകനാണ് ഈ ഗ്രഹം. ബുധന്റെ രാശി മാറ്റം എല്ലാ രാശികളേയും ബാധിക്കും. ഇന്നലെ മുതല്‍ ബുധന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ രാശിയാണ് മീനം രാശി.

ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചില രാശികള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജ്യോതിഷപ്രകാരം മീന രാശി ബുധന്റെ നീച രാശിയാണ് എന്നാണ് അറിയപ്പെടുന്നത്. മീനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 വരെ ബുധന്‍ മീനം രാശിയിലായിരിക്കും. അതിന് ശേഷ മേട രാശിയിലേക്ക് നീങ്ങും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലമാകും എന്ന് നോക്കാം.
മകരം
മീനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം വഴി രൂപപ്പെടുന്ന നീചഭംഗ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിലവില്‍ ഈ രാശിയില്‍ രാഹുവും ഉള്ളതിനാല്‍ ഈ രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച കാര്യം ഈ സമയം നടക്കും.
തുലാം
മീനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം വഴി രൂപപ്പെടുന്ന നീചഭംഗ രാജയോഗം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ നേട്ടമുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കൈവരിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
കര്‍ക്കടകം
മീനം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം വഴി രൂപപ്പെടുന്ന നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഫലങ്ങള്‍ സമ്മാനിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ലോണ്‍, വായ്പ എന്നിവ അടച്ച് തീര്‍ക്കാനാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും.












Click it and Unblock the Notifications