സൗഭാഗ്യം കൊണ്ട് മൂടും, കാത്തിരുന്ന വിവാഹവും നടക്കും.. ശരിക്കും രാജയോഗം; ഇതാണോ രാശി?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ ചലനത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കും ജ്യോതിഷം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിശ്ചിത സമയത്തില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ ഗ്രഹങ്ങളും വ്യത്യസ്ത സമയങ്ങളാണ് സംക്രമണം പൂര്‍ത്തിയാക്കാന്‍ എടുക്കുന്നത്. ഏതൊരു ഗ്രഹം രാശി മാറിയാലും അതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ദോഷഫലങ്ങളും സമ്മാനിച്ചേക്കാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ശുക്രന്‍ സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ്. അതിനാല്‍ ഇവയുടെ സംക്രമണം എന്ന് പറയപ്പെടുന്നത് വളരെ പ്രധാനമാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

2023 ഒക്ടോബര്‍ 18 ന് സൂര്യന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കും തുടര്‍ന്ന് 2023 നവംബര്‍ 3 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്കും സംക്രമിച്ചിരിക്കുകയാണ്. ഈ ഗ്രഹസംക്രമണം എല്ലാ രാശികളിലേയും ആളുകള്‍ക്ക് ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്‍കും. സൂര്യന്‍ തുലാം രാശിയിലും ശുക്രന്‍ കന്നിരാശിയിലും നീച ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ നീചഭംഗ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
സൂര്യ-ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ട നീചഭംഗ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനിതരസാധാരണമായ ഗുണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവര്‍ക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും ഈ രാജയോഗം അവസരങ്ങള്‍ നല്‍കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.
കന്നി
സൂര്യ - ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ട നീചഭംഗ രാജയോഗം കന്നി രാശിക്കാര്‍ക്ക് ഏറെ ഗുണപരമായിരിക്കും. സാമ്പത്തികമായി പെട്ടെന്നുള്ള വളര്‍ച്ചയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ആസ്തിയിലുണ്ടാകുന്ന വര്‍ധന ഇവരെ ധനവാന്‍മാരാക്കും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
കര്‍ക്കടകം
സൂര്യ - ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ട നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വസ്തുവും വാഹനവും വാങ്ങാന്‍ സാധിക്കും. കുടുംബജീവിതവും ദാമ്പത്യജീവിതവും സന്തുഷ്ടകരമായിരിക്കും.
മകരം
സൂര്യ - ശുക്ര സംക്രമണത്താല്‍ രൂപപ്പെട്ട നീചഭംഗ രാജയോഗം മകരം രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പിതൃ സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications