Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വാഹനം, കൈനിറയെ സമ്പത്തും ആഡംബരവും; ഈ രാജയോഗം നിങ്ങളെ സന്തോഷവാനാക്കും

astro

ജ്യോതിഷ ശാസ്ത്രത്തില്‍ ബുധന് ഒരുപാട് പ്രധാന്യമാണുള്ളത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ പൊതുവെ വിളിക്കാറുള്ളത്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റം ജ്യോതിഷത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ആണ് ബുധന്‍ മീനരാശിയില്‍ പ്രവേശിച്ചത്. ഇതോടെ ചില രാശിക്കാര്‍ക്ക് നീചഭംഗ രാജയോദം സൃഷ്ടിച്ചിട്ടുണ്ട്.

വന്‍ ധനലാഭവും പുരോഗതിയും

വന്‍ ധനലാഭവും പുരോഗതിയും

ഈ മാറ്റം 12 രാശിക്കാരിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഗുണം ഏറെയാണ്. നാല് രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇവരെ സംബന്ധിച്ച് വന്‍ ധനലാഭവും പുരോഗതിയും ഉണ്ടാകും. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് പരിശോധിക്കാം. ഒപ്പം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇടവം

ഇടവം

ഈ സമയത്ത് ഇടവം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. ശുഭകരമായ ഒട്ടേറെ കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. സാമ്പത്തകമായ പുരോഗതിയുണ്ടാകും. വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധവുണ്ടാകും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കും. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങളുണ്ടാകും. ജോലിയില്‍ പ്രോമോഷന്‍ നിങ്ങളെ തേടിയെത്തും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്കും ഈ സമയം ഗുണങ്ങളുടെ കാലമാണ്. തൊഴില്‍ വ്യാപാരത്തില്‍ നേട്ടമുണ്ടാകും. തൊഴില്‍ രംഗത്തുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് പുതിയ സന്തോഷത്തിന് കാരണമാകും. ഏത് ആഗ്രഹവും ഏത് സമയത്തും നിറവേറ്റാന്‍ സാധിക്കും. നിങ്ങള്‍ ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും. വിദേശ യാത്രയ്ക്കുള്ള അവസരം നിങ്ങളെ തേടിയെത്തും.

കന്നി

കന്നി

കന്നി രാശിക്കാരെ സംബന്ധിച്ച് നീചഭംഗ രാജയോഗം വലിയ നേട്ടങ്ങളുടെ സമയമാണ്. ധനലാഭമുണ്ടാകും. നിങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. എഴുത്ത്, സംസാരം, കലാപരമായ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തും.

 ധനു

ധനു

ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ സമയത്തുണ്ടാകും. പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നിങ്ങളിലേക്ക് വന്നുചേരും. ജോലി സ്ഥലത്തുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. നിങ്ങള്‍ നേരിടുന്ന ഒരുവിധം പ്രശ്‌നങ്ങളും പരിഹാരമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+