Get Updates
Get notified of breaking news, exclusive insights, and must-see stories!

2026ൽ ഭാഗ്യം ഈ നാളുകാർക്ക് മാത്രം, വിദേശയാത്ര പോകും, ഈ വർഷം പുതിയ വാഹനയോഗം, ആഗ്രഹിക്കുന്നത് സാധിക്കും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദിഷ്ടകാര്യങ്ങള്‍ നടപ്പാകുന്നതാണ്. കര്‍മ്മരംഗത്ത് വളരെ പുരോഗതി കൈവരിക്കാന്‍ ഈ വര്‍ഷം സാധ്യമാകുന്നതാണ്. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിനും സാധ്യമാകുന്നതാണ്. നൂതനസംരഭങ്ങളും, ഗൃഹനിര്‍മ്മാണവും ആരംഭിക്കുന്നതിനും സാധ്യമാകുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുന്നതാണ്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമായി വരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി കാണുന്നു. ഈശ്വര പ്രാര്‍ത്ഥനകളില്‍ അലംഭാവം കാണിക്കരിത്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുന്നതായി കാണുന്നു. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുന്നതാണ്. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധ്യമാകുന്നതാണ്. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന സാഹചര്യമുണ്ടാകും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് തയ്യാറാകും. അനാവശ്യ ആധി നിമിത്തം രോഗസാധ്യത കാണുന്നു. വാഹന ഉപയോഗത്തിലുള്ള അശ്രദ്ധ ഒഴിവാക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണുര്‍തം 3/4)
വിവിധ തൊഴില്‍ മേഖലകള്‍ ഏറ്റെടുക്കും. സാഹസ പ്രവൃത്തികളില്‍നിന്നും പിന്മാറുകയാണ് നല്ലത്. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ഉന്നതരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതുവഴി പുതിയ ഉദ്യോഗാവസരം ഈ വര്‍ഷം വന്നുചേരുന്നതിനു സാധ്യത കാണുന്നു. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. സഹോദരസ്ഥാനീയരില്‍നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. വിവാഹപ്രായമായവര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകുന്നതായി കാണുന്നു.

astrology

കര്‍ക്കിടകം (പുണുര്‍തം 1/4, പൂയം, ആയില്യം)
മുടങ്ങിക്കിടന്ന പല പദ്ധതികളും ഈ വര്‍ഷം പുനരാരംഭിക്കാന്‍ സാധ്യമാകുന്നതാണ്. ആത്മവിശ്വാസത്തോടെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഇല്ലാതാകുന്നതിനു സാധ്യത കാണുന്നു. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വളരെനാളായി ആഗ്രഹിക്കുന്ന യാത്രയ്ക്ക് സാധ്യതയുണ്ട്. നയതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. വ്യാപാരരംഗത്തുള്ളവര്‍ക്കും, കര്‍ഷകര്‍ക്കും അനുകൂലസമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാന്തരീക്ഷത്തില്‍ സമാധാനം നിലനില്‍ക്കും. വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങുന്നതിനു സാധിക്കും. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ ആവശ്യമായി വരും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകും. സന്താനങ്ങള്‍ക്ക് ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. മുടങ്ങിക്കിടന്ന വഴിപാടുകള്‍ നടത്തുന്നതിന് സാധിക്കും. ദൂരയാത്രകള്‍ നടത്തുന്നതിനും സാധിക്കും. ബന്ധുസമാഗമവും സഹോദരസുഹൃത് സഹായവും ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തര 1/2)
സുപ്രധാന കാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ടാകും. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കാണുന്നതിനാല്‍ വളരെ ജാഗ്രത പാലിക്കുക. അന്യദേശവാസത്തിനു സാധ്യത കാണുന്നു. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കര്‍മ്മമേഖലയില്‍ സാമ്പത്തിക നേട്ടവും അംഗീകാരവും ലഭിക്കും. സഹോദരതുല്യരായവര്‍ക്ക് രോഗസാധ്യത കാണുന്നു. സാമ്പത്തിക ക്രയവിക്രയത്തില്‍ വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഈ വര്‍ഷം പുതിയ ഉദ്യോഗ ചുമതലകള്‍ ഏറ്റെടുക്കും. കലാസാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ സൂക്ഷിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ച സംഭവിക്കാന്‍ സാധ്യത കാണുന്നതിനാല്‍ വളരെ ജാഗ്രതയോടെ ഇരിക്കുക. ഭൂമി വാങ്ങാന്‍ അവസരം ഒത്തുവരും. വിനയത്തോടുകൂടിയ സമീപനം എതിര്‍പ്പുകളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സന്താനാഭിവൃദ്ധി ഉണ്ടാകും.

astrology

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. പ്രവര്‍ത്തന ശൈലിയിലെ മാറ്റങ്ങള്‍ അംഗീകാരത്തിനു വഴിയൊരുക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ദൂരയാത്രകള്‍ ആവശ്യമായി വരും. വളരെ കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സാധ്യമാകും. സാമ്പത്തിക ക്രയവിക്രയത്തില്‍ വളരെ സൂക്ഷിക്കണം. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ബന്ധുബലം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ വര്‍ഷം നിങ്ങള്‍ക്ക് പൊതുവെ ഗുണദോഷസമ്മിശ്രമായ ഒരു കാലഘട്ടമാണ്. തൊഴില്‍രംഗത്ത് ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. ഏതു കാര്യത്തിനും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വന്നുചേരുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള തടസ്സം മാറിക്കിട്ടുന്നതാണ്. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. മുന്‍കോപം ഉപേക്ഷിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏറെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും ഈ വര്‍ഷം സാധ്യമായിത്തീരുന്നതാണ്. തൊഴില്‍രംഗത്ത് ഒട്ടേറെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കാണാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകുന്നതാണ്. ഗൃഹം മോടി പിടിപ്പിക്കുന്നതിനോ, പുതിയ ഒരു ഗൃഹം പണികഴിപ്പിക്കുന്നതിനോ ഈ വര്‍ഷം സാധ്യമാകുന്നതാണ്. യാത്രയില്‍ നേട്ടമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഈ വര്‍ഷം നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടെ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ശത്രുതയില്‍ ആയിരുന്നവര്‍ മിത്രങ്ങളായിത്തീരും. വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ കാര്യങ്ങള്‍ ഒത്തുവരും. കുടുംബജീവിതത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറുന്നതാണ് നല്ലത്. സുഹൃത്തുക്കളുമായി കലഹത്തിനു സാധ്യത കാണുന്നു. സന്താനഗുണമുണ്ടാകും.

മീനം (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പുതിയ കര്‍മ്മമേഖലയ്ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമാകും. ധനവിനിമയത്തില്‍ ചതിവ് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ വളരെ കരുതലോടെ ഇരിക്കുക. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. അനാവശ്യ ചിന്തകളെ ഒഴിവാക്കണം. അന്യദേശവാസത്തിനു സാധ്യത കാണുന്നു. മേലധികാരിയുടെ പ്രീതിക്ക് പാത്രമാകും. ക്ഷേത്രദര്‍ശനയോഗം ഉണ്ട്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. പുതിയ വാഹനയോഗം കാണുന്നു. സന്താനാഭിവൃദ്ധി ഉണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+