Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷം

പുതുവര്‍ഷം പിറക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. പുതുവര്‍ഷം പിറക്കുന്നതോടെ ജീവിതത്തില്‍ പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ എല്ലാവരേയും ഭാഗ്യം ഒരു പോലെ തുണക്കാറില്ല എന്ന് മാത്രം. എന്നാല്‍ 2023 ല്‍ ചില രാശിക്കാരെ കാത്ത് അനിതര സാധാരണമായ ഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്.

ചില രാശിക്കാര്‍ക്ക് 2023 ശരിക്കും ഭാഗ്യം കൊണ്ടുവരും. പ്രധാനമായും ജോലിയിലും സാമ്പത്തിക വരുമാനത്തിലുമാണ് ചില രാശിക്കാരെ 2023 കൈയയച്ച് സഹായിക്കാന്‍ പോകുന്നത്. ജ്യോതിഷം പറയുന്നത് അനുസരിച്ച് അഞ്ച് രാശിക്കാരിലാണ് ഈ ഭാഗ്യം അതീവ സ്വാധീനം ചെലുത്താന്‍ പോകുന്നത്. ബുധ-സൂര്യ സ്ഥാനമാണ് ഈ അഞ്ച് രാശിക്കാരില്‍ ഈ ഭാഗ്യം കൊണ്ടുവരാന്‍ കാരണമാകുന്നത്.

1

ഈ രാശിക്കാരുടെ കരിയറില്‍ അപാരമായ പുരോഗതിയും ധനവും ജീവിത വിജയവും ഉണ്ടാകും എന്നാണ് കാണുന്നത്. പുതുവര്‍ഷത്തിലെ വാര്‍ഷിക ജാതകത്തില്‍ ആണ് ഇക്കാര്യം പറയുന്നത്. ബിസിനസ്, വ്യാപാര രംഗത്തുള്ളവര്‍ക്കാണ് ബുധ-സൂര്യ സ്ഥാനം നേട്ടം കൊണ്ടുവരാന്‍ പോകുന്നത്. ഏറ്റവും മികച്ച ശമ്പളമുള്ള ജോലി പോലും ഇവരെ തേടിയെത്തിയേക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് 2023 ല്‍ ഈ ഭാഗ്യം കടാക്ഷിക്കുക എന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും വലിയ സാധ്യത ആണ് കാണുന്നത്. സൂര്യന്‍, ബുധന്‍, വ്യാഴം എന്നിവയുടെ രാശി മാറ്റം ആണ് മേടം രാശിക്കാരുടെ ഭാഗ്യത്തിന്റെ തിരി തെളിയിക്കുന്നത്. പുതുവര്‍ഷത്തില്‍ സൂര്യന്‍, ബുധന്‍, വ്യാഴം എന്നിവ രാശി മാറും. അതിനാല്‍ നിലവിലെ ജോലിയില്‍ ശമ്പള വര്‍ധനവോ അല്ലെങ്കില്‍ മികച്ച ശമ്പളമുള്ള മറ്റൊരു ജോലിയോ നിങ്ങളെ തേടിയെത്തിയേക്കും.

3

ജോലി സംബന്ധമായി സൗജന്യമായി വിദേശ യാത്രകള്‍ നടത്താനും അതുവഴി പുതിയ സ്ഥലങ്ങള്‍ കാണാനും സാധിക്കും. പങ്കാളിക്കൊപ്പം ദീര്‍ഘയാത്രക്കാണ് സാധ്യത കാണുന്നത്. കുടുംബത്തിന്റെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരെ കാത്ത് അത്ഭുതങ്ങളുടെ ദിവസങ്ങളാണ് 2023 സമ്മാനിക്കുന്നത്. തുടരെ തുടരെ ഭാഗ്യം തേടിയെത്തും. കരിയറില്‍ ഉയര്‍ച്ചയുടെ സമയമാണ്. പുതുതായി ജോലിക്ക് കയറിയവര്‍ക്ക് പോലും അപ്രതീക്ഷിതമായി ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു. കഠിനാധ്വാനം ചെയ്യാന്‍ മടിക്കരുത്. വ്യാപാര രംഗത്തുള്ളവര്‍ക്ക് ഇരട്ടി ലാഭമാണ് വരാന്‍ പോകുന്നത്. കച്ചവടം അടിക്കടി വര്‍ധിക്കും.

5

ചെറുകിട കടകളില്‍ നിന്ന് വലിയ കടകള്‍ തുറക്കും. വലിയ മാള്‍ പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ഏറെ നാളത്തെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. വിലപിടിപ്പുള്ള പല വസ്തുക്കളും കൈയില്‍ വന്ന് ചേരും. വീട് നിര്‍മാണത്തില്‍ പണമില്ലാത്തത് മൂലം ഉണ്ടായ തടസങ്ങള്‍ മാറി കിട്ടും. പുതിയ ജോലിയിലൂടെ പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കപ്പെടും.

തുലാം

തുലാം

പുതുവര്‍ഷത്തില്‍ തുലാം രാശിക്കാരേയും കാത്തിരിക്കുന്നത് അസുലഭമായ ഭാഗ്യങ്ങളാണ്. തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. പ്രൊമോഷനോടെ ശമ്പള വര്‍ധനയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കഠിനാധ്വാനത്തിന് തൊഴില്‍ ഉടമയില്‍ നിന്ന് വിലപ്പെട്ട സമ്മാനം ലഭിക്കും. ഒരു വേള വാഹനം പോലും ഇത്തരത്തില്‍ സമ്മാനമായി ലഭിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണ് തുലാരാശിക്കാര്‍ക്ക് 2023.

7

പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പങ്കാളിയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിക്കാന്‍ ആണ് സാധ്യത. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം വര്‍ധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഏറെ നാളായി കാത്തിരിക്കുന്ന കമ്പനിയില്‍ ഇഷ്ടപ്പെട്ട പോസ്റ്റില്‍ ജോലി ചെയ്യാം.

ധനു

ധനു

ധനു രാശിക്കാര്‍ക്കും 2023 ല്‍ നിറയെ ഭാഗ്യം തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. പഴയ ആഭരണങ്ങളും വസ്തുക്കളും കൈയില്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനം സമ്മാനിക്കും. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരെ കാത്ത് സന്തോഷ വാര്‍ത്ത ഉണ്ടാകും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് വന്‍ നേട്ടം ലഭിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്കും 2023 ഭാഗ്യവര്‍ഷമായിരിക്കും. 2023 ലെ ഗ്രഹ സംക്രമണം ആണ് കുംഭ രാശിക്കാരുടെ വരുമാനത്തില്‍ വര്‍ദ്ധനാവുണ്ടാക്കുന്നത്. നിലവിലെ ശരാശരി ജോലിയില്‍ നിന്ന് വലിയ പാക്കേജില്‍ പുതിയ ജോലി ലഭിക്കാന്‍ സാധ്യത ഏറെയാണ്. ബിസിനസിലും വ്യാപാരത്തിലും വലിയ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നത്. സാമ്പത്തിക ഇടപാടുകളില്‍ ലാഭം കൈവരും. ചെറുകിട ബിസിനസുകാര്‍ക്ക് കുറഞ്ഞ മുതല്‍ മുടക്കില്‍ ലാഭം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+