Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവർഷഫലം: ജീവിതത്തില്‍ അവിസ്മരണീയ നേട്ടങ്ങളുടെ കാലം, പുതിയ ജോലി, വീട് നിർമ്മാണം തുടങ്ങും

കൊല്ലവർഷം 1201: സമ്പൂർണ മലയാളം പുതുവർഷ ഫലം വായിക്കാം, പ്രമുഖ ജ്യോത്സ്യൻ അനിൽ പെരുന്ന തയ്യാറാക്കിയത്:

അശ്വതി
ഗുണദോഷ സമസ്ഥിതി അനുഭവപ്പെടും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനു കഴിയും. എന്നാല്‍ പാഴ് ചിലവുകള്‍ വര്‍ദ്ധിക്കുന്നതാണ്. മനസ്സിനു വിഷമകരമായ ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെടാനിടയുണ്ട്. പൊതുവെ വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യുക. സമഗ്രമായ രാശി ചിന്തയിലൂടെ ഉചിത പ്രതിവിധി കണ്ട് വേണ്ടതു ചെയ്യുക.

ഭരണി
പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനു കഴിയും. നിങ്ങളില്‍ ചിലര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങുവാന്‍ അവസരമുണ്ടാകും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. വിവാഹാലോചനകളില്‍ തീരുമാനമാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല ലക്ഷ്യങ്ങളും സാധ്യമാകുന്നതാണ്. വസ്തു വാഹനാദികള്‍ പുതുതായി നേടാന്‍ കഴിയുന്നതാണ്.

കാര്‍ത്തിക
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ക്കു സാധ്യത. പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. ജീവിതത്തില്‍ വളരെ വിസ്മയകരമായ ചില മാറ്റങ്ങള്‍ക്കു തുടക്കമാകുന്ന കാലഘട്ടമാണ് ഇത്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. രാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

New Year Horoscope

രോഹിണി
ഗുണാനുഭവങ്ങള്‍ ഉണ്ടാകും. നൂതനമായ ആശയങ്ങളാല്‍ പ്രചോദനമുണ്ടാകും. സാമ്പത്തികമായി പുരോഗതി കൈവരിക്കും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപരമായ ഉയര്‍ച്ച കൈവരുന്നതാണ്. വിവാഹാലോചനകള്‍ ഫലപ്രദമായിത്തീരും. വീട്ടമ്മമാര്‍ക്ക് പലവിധ ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘനാളായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും സഫലമായിത്തീരുന്നതായി കാണുന്നു.

മകയിരം
ഗുണദോഷ സമാവസ്ഥ കാണുന്നുണ്ട്. തൊഴില്‍ രംഗത്ത് ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. സാമ്പത്തികമായി പാഴ് ചിലവുകള്‍ ഉണ്ടാകാന്‍ സാധ്യത. കുട്ടികളുടെ പഠന കാര്യങ്ങളില്‍ ഉദ്ദേശിച്ച നേട്ടം പൂര്‍ണ്ണമാവില്ല. കുടുംബപരമായി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. യാത്രാസന്ദര്‍ഭങ്ങളില്‍ അശ്രദ്ധ നിമിത്തം ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. രാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

തിരുവാതിര
ഗുണങ്ങളും ദോഷങ്ങളും ഇടകലര്‍ന്ന സാഹചര്യമുണ്ടാകാം. സാമ്പത്തികമായി ചില പ്രതികൂല സാഹചര്യമുണ്ടായേക്കാം. തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി കുറഞ്ഞേക്കാം. യാത്രാക്ലേശം, അലച്ചില്‍ തുടങ്ങിയ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. സമഗ്രമായ സൂര്യരാശി വിചിന്തനം ചെയ്ത് ഉചിത പ്രതിവിധി കാണുക.

പുണര്‍തം
അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ആളുകളുടെ ബഹുമാനം നേടും. സാമ്പത്തികമായ പുരോഗതി കൈവരിക്കും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല ലക്ഷ്യങ്ങളും സാധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം. ആഗ്രഹിക്കുന്നവര്‍ക്ക് അധികം വൈകാതെ അത് നടക്കും. വസ്തു വാഹനാദികള്‍ വാങ്ങുന്നതിനും അവസരമുണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകുന്നതാണ്.

പൂയം
ഗുണദോഷ സമ്മിശ്രമായ സാഹചര്യമാണ്. കര്‍മ്മരംഗത്ത് അപ്രതീക്ഷിതമായ തടസ്സങ്ങള്‍ക്ക് സാധ്യത. ധനനഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ വരാം. വീട്ടമ്മമാരുടെ ദീര്‍ഘനാളത്തെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനിടയുണ്ട്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. നൂതനമായ ചില സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമുണ്ടാകും. രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

ആയില്യം
ഗുണദോഷങ്ങള്‍ ഇടകലര്‍ന്ന സാഹചര്യമുണ്ടാകാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. തൊഴില്‍പരമായി ചില വിഷമങ്ങള്‍ വന്നേക്കാം. പണമിടപാടുകള്‍ ശ്രദ്ധിച്ചു ചെയ്യുക. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് നഷ്ടസാധ്യതയുണ്. ഏതു പ്രതികൂല സാഹചര്യത്തെയും ശരിയായി ചിന്തിച്ച് തരണം ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. സൂര്യരാശി ചിന്ത ചെയ്ത് ഉത്തമമായ പ്രതിവിധി കണ്ടെത്തി ചെയ്യുക.

മകം
ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. നല്ല പുരോഗതി എല്ലാ കാര്യത്തിലുമുണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയും. നൂതനമായ ആശയങ്ങളിലൂടെ കര്‍മ്മരംഗം പുഷ്ടിപ്പെടുത്തും. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക് അത് തുടങ്ങുവാന്‍ കഴിയും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനും അവസരമുണ്ടാകുന്നതാണ്. രാശിചിന്തയിലൂടെ ഉചിതമായ പ്രതിവിധി കാണുക.

New Year Horoscope

പൂരം
അനുകൂലമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതിനേടും.കുടുംബത്തില്‍ സ്വസ്ഥതയും സന്തുഷ്ടിയും ഉണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകാം. നവഗ്രഹശാന്തി ചെയ്യുന്നത് ഉത്തമം.

ഉത്രം
പൊതുവെ ഗുണദോഷ സമസ്ഥിതി അനുഭവപ്പെട്ടേക്കാം. തൊഴില്‍ രംഗത്ത് പ്രിയകരമല്ലാത്ത സാഹചര്യം ഉണ്ടാകാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളില്‍ കാലതാമസം ഉണ്ടാകനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ചത്ര പുരോഗതി ഉണ്ടായെന്നു വരില്ല. സമഗ്രമായ രാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

അത്തം
പൊതുവെ ഗുണങ്ങളും ദോഷങ്ങളും ഇടകലര്‍ന്ന അവസ്ഥയുണ്ടാകാം. തൊഴില്‍പരമായ വിഷമതകള്‍ വരാനിടയുണ്ട്. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടമുണ്ടാകുന്നതിനു സാധ്യത. ശ്രദ്ധിക്കുക, യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. നിങ്ങളുടെ സൂര്യരാശി ചിന്തയിലൂടെ ഉചിത പ്രതിവിധി കണ്ടെത്തുക.

ചിത്തിര
ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. കര്‍മ്മരംഗത്ത് പല രീതിയിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. സാമ്പത്തികമായി ചില പ്രതികൂലാവസ്ഥകള്‍ അനുഭവപ്പെടാനിടയുണ്ട്. കുട്ടികള്‍ക്ക് പഠനകാര്യത്തില്‍ പല വൈഷമ്യങ്ങളും ഉണ്ടാകാം. കുടുംബത്തില്‍ പൊതുവെ സന്തുഷ്ടി നിലനില്‍ക്കും. വിവാഹാലോചനകള്‍ സഫലമാകും. പല രീതിയിലുള്ള ഗുണാനുഭവങ്ങള്‍ വന്നേക്കും.

ചോതി
പൊതുവെ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ അനുഭവപ്പെടും. ധനപരമായി പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഗൃഹനിര്‍മ്മാണം വൈകാതെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും. കുട്ടികള്‍ക്ക് പഠനനേട്ടങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ അവിസ്മരണീയ നേട്ടങ്ങളുടെ കാലമായിരിക്കും വരാന്‍ പോകുന്നത്.

വിശാഖം
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ വരും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. ജീവിതത്തില്‍ സുപ്രധാനമായ പല മാറ്റങ്ങളും ഈ കാലത്ത് ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക് അത് തുടങ്ങുവാന്‍ കഴിയും. വസ്തുവാഹനാദികള്‍ നേടിയെടുക്കുവാന്‍ സാധിക്കും. രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

അനിഴം
പൊതുവെ ഗുണദോഷസമാവസ്ഥ അനുഭവപ്പെടുന്നതാണ്. തൊഴില്‍പരമായി പലവിധ പ്രയാസങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ ശ്രദ്ധിക്കുക. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. കുടുംബത്തിലും ചില അസ്വസ്ഥതകളൊക്കെ ഉണ്ടാകാനിടയുണ്ട്. വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാം ചെയ്യുക. സമഗ്രമായ രാശി ചിന്ത ചെയ്ത് ഉചിത പരിഹാരം കാണുക.

തൃക്കേട്ട
ഗുണദോഷ സമ്മിശ്രസ്ഥിതി അനുഭവപ്പെടുന്നതിനു സാധ്യത. സാമ്പത്തിക നഷ്ടങ്ങള്‍വരാം. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. യാത്രാവസരങ്ങളില്‍ ധനനഷ്ടത്തിനു സാധ്യതയുണ്ട്. കുടുംബത്തിലും ചില വൈഷമ്യങ്ങള്‍ വരാം. വളരെ കരുതലും മിതത്വവും, സംഭാഷണത്തില്‍ ശീലിക്കുക. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

മൂലം
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. വിവാഹാലോചനകള്‍ ഫലപ്രദമാകുന്നതാണ്. സാമ്പത്തികകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.

പൂരാടം
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. കര്‍മ്മ നേട്ടങ്ങള്‍ ലഭിക്കും. പുതിയ പ്രവര്‍ത്തനമേഖലയില്‍ പ്രവേശിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അത് തുടങ്ങുന്നതിനു സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായ കാലമാണ് ഇത്.

ഉത്രാടം
ജീവിതത്തില്‍ വളരെ സുപ്രധാനമായ നേട്ടങ്ങള്‍ പലതും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ പലതും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കില്ല. അതിനാല്‍ പഠനത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

തിരുവോണം
ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവപ്പെടുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍പരമായ തടസ്സങ്ങളും മറ്റ് പ്രതിസന്ധികളും അനുഭവപ്പെടാം. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. ശ്രദ്ധിക്കുക, വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടായേക്കാം.

അവിട്ടം
ഗുണങ്ങളും ദോഷസ്ഥിതികളും ഇടകലര്‍ന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം. തൊഴില്‍ രംഗത്ത് പലവിധ തടസ്സങ്ങളും ഉണ്ടാകും. ധനനഷ്ടങ്ങള്‍ അനുഭവപ്പെട്ടേക്കാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. സംഭാഷണങ്ങളില്‍ വേണ്ടത്ര കരുതലും മികത്വവും ശീലിക്കുക. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

ചതയം
അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. നൂതനമായ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. പുതിയ വീട് വാങ്ങുന്നതിനു കഴിയും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. നവഗ്രഹശാന്തി നടത്തുക.

പൂരൂരുട്ടാതി
ഗുണദോഷസമാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍പരമായി പലവിധ തടസ്സങ്ങള്‍ വരാം. സാമ്പത്തികമായ പ്രതികൂല സ്ഥിതി ഉണ്ടാകാം. യാത്രക്ലേശവും അലച്ചിലും അനുഭവപ്പെടും. വീട് പണിയുന്നവര്‍ അമിതവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളില്‍തീരുമാനമുണ്ടാകും. കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ പല നേട്ടങ്ങളും കൈവരിക്കുന്നതിനു സാധിക്കും.

ഉതൃട്ടാതി
പൊതുവെ അനുകൂല മാറ്റങ്ങള്‍ പലതും ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും.നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടായേക്കും. വീട് പണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു സാധിക്കുന്നതാണ്.

രേവതി
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. കുട്ടികള്‍ക്ക് നല്ല പഠനപുരോഗതി ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും വന്നുചേരും. കുടുംബത്തിലും പൊതുവെ സന്തോഷകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+