• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നവംബർ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

  • By അനില്‍ പെരുന്ന - 9847531232

ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. നവംബർ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ ആരോഗ്യസ്ഥിതി ഗുണദോഷ സമ്മിശ്രമായിരിക്കും. അവിചാരിതമായ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത. രക്താതിമര്‍ദ്ദം അനുഭവപ്പെടും. പ്രമേഹ രോഗമുള്ളവര്‍ അത് കൂടുതലാകാതെ ശ്രദ്ധിക്കണം. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ പതിവുള്ളവരും കൂടുതലായി ജാഗ്രത പാലിക്കുക. മനസ്സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചുവരും. ഇത് നെഞ്ചിടിപ്പ്, പ്രഷര്‍ ഇവയെല്ലാം കൂടുന്നതിനു കാരണമായേക്കും. അതിനാല്‍ വളരെ സൂക്ഷ്മത യോടെ പ്രാണായാമം, മെഡിറ്റേഷന്‍ ഇവ ശീലിക്കുന്നത് ഉത്തമം. സകല രോഗങ്ങളുമകന്ന് പൂര്‍ണ്ണാരോഗ്യത്തിന് സഞ്ജീവനി യോഗാ ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ആരോഗ്യരാശി അനുകൂലമല്ല. അപ്രതീക്ഷതമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ബി.പി. കൂടുതലാകും. പ്രമേഹ, രക്തസമ്മര്‍ദ്ദങ്ങള്‍ ഉള്ളവര്‍ കൂടുതലായി ജാഗ്രത പാലിക്കുക. പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കുന്നതും രോഗകാരണമാകും. പൊതുവെ വളരെ ശ്രദ്ധ പാലിക്കുക. നിങ്ങളുടെ ആരോഗ്യരാശിയില്‍ അഷ്ടമശ്ശനിയോഗം കാണുന്നതിനാല്‍ ശിവപഞ്ചാക്ഷരം നിത്യേന ചൊല്ലുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക. കൂടാതെ സമുദ്രനീലമെന്ന കല്ല് വെള്ളിലോക്കറ്റിലാക്കി കഴുത്തില്‍ ധരിക്കുന്നത് വളരെ ഗുണകരം.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

ആരോഗ്യപരമായി അനുകൂല കാലമല്ല. അപ്രതീക്ഷിതമായ പല വിഷമങ്ങളും ഉണ്ടാകും. കണ്ണുകള്‍ക്ക് അസുഖങ്ങള്‍ വരാന്‍ എളുപ്പമായി കാണുന്നു. കൂടാതെ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും കരുതല്‍ ഉണ്ടാകണം. ഭക്ഷണത്തിന് വൃത്തിയും ചിട്ടയും പാലിക്കുക. ഭക്ഷ്യവിഷബാധയേല്‍ ക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ശ്രദ്ധിക്കുക. മനസ്സിന്റെ ടെന്‍ഷനും മറ്റ് അസ്വസ്ഥതകളും നിയന്ത്രിക്കേണ്ടത് ആവശ്യമായതിനാല്‍ അതിനായി പ്രാണായാമം, മെഡിറ്റേഷന്‍ ഇവ ശീലിക്കുന്നത് നന്നായിരിക്കും. ദോഷകാലമായതിനാല്‍ ഒരു മഹാനവഗ്രഹശാന്തി നടത്തി ഗ്രഹദോഷങ്ങളെ ശുദ്ധി ചെയ്യുന്നത് നല്ലത്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

രാശി പൊതുവെ അനുകൂലമാണ്. ധനസംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതോടെ മാനസിക വിഷമങ്ങള്‍ കുറഞ്ഞു തുടങ്ങും. ഇത് ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്തും. ദീര്‍ഘനാളായി നിലനിന്നിരുന്ന ചില ആരോഗ്യപ്രയാസങ്ങള്‍ മാറി കിട്ടുന്നതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ ഇവയ്ക്കു ചികിത്സ ചെയ്യുന്നവര്‍ ചികിത്സാ രീതിയില്‍ ശരിയായ പഠനം നടത്തി ഒരു വ്യതിയാനം വരുത്തുന്നതു നന്നായിരിക്കും. ഗൃഹാരൂഢസ്ഥിതി പരിശോധിച്ച് ആരൂഢ സംബന്ധമായി കര്‍ണവേധം തുടങ്ങിയ ദോഷങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. സമുദ്രനീലം ധരിക്കുന്നത് ഉത്തമം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ ആരോഗ്യരാശി ഗുണകരമല്ല. പലവിധ രോഗദുരിതങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത. സ്‌പോണ്‍ഡിലോസിസ്, പുറത്തു വേദന ഇവ വര്‍ദ്ധിച്ചേക്കും. വാതജ്യനമായ വിവിധ വേദനകള്‍ അധികരിക്കുന്നതായി കാണുന്നു. തീവ്രമായ ചൂട് നിമിത്തം ഉണ്ടാകാവുന്ന പല രോഗങ്ങളും അനുഭവപ്പെട്ടിരുന്നത് കുറയും. എന്നാല്‍ പകര്‍ച്ചവ്യാധികളെ സൂക്ഷിക്കണം. പ്രകൃതിയോടിണങ്ങിയ ആഹരരീതി, പ്രവര്‍ത്തനരീതി ഇവ സ്വീകരിക്കുന്നത് ഗുണമാണ്. നിങ്ങളുടെ കുടുംബത്തില്‍ പൂര്‍വ്വാരാധനകളോ, കാവുകളോ ഉണ്ടായിരുന്നുവെങ്കില്‍ അവയെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമായി കാണുന്നു. ദോഷപരിഹാരമായി അമൃതകലശശാസ്താവിനെ പൂജിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ധനനഷ്ടങ്ങളും പലവിധ ദോഷങ്ങളും നിമിത്തം മനസ്സു വിഷമിക്കും. അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത് ആരോഗ്യത്തെ മോശമാക്കും. ഉദരവ്യാധികള്‍ ഉണ്ടായേക്കാം. ഭക്ഷണപരമായ സൂക്ഷ്മതയും ചിട്ടയും ആവശ്യമാണ്. തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക. നിങ്ങളുടെ ഗൃഹാരൂഢ സ്ഥിതി ഒന്നു പരിശോധിച്ചു നോക്കുക. വ്യയം, സ്ഥാനഭ്രംശം തുടങ്ങിയ ദോഷഭാവങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യകാര്യങ്ങള്‍ മോശമാകുന്നതിനു സാധ്യത കാണുന്നു. അതിനാല്‍ ആരൂഢം പരിശോധിച്ച് വേണ്ടതു ചെയ്യുക. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ നടത്തി ദോഷകലകളെ ഒരു രുദ്രാക്ഷമാലയില്‍ ആവാഹിച്ചു മാറ്റുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യരാശി അനുകൂലമല്ല. പലവിധ പ്രയാസങ്ങള്‍ ഉണ്ടാകും. ഉദരസംബന്ധമായ വൈഷമ്യങ്ങളുള്ളവര്‍ ശ്രദ്ധിക്കുക. ഭക്ഷണശുദ്ധി പാലിക്കുക. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ഭക്ഷണ രീതി ഇവ ശീലിക്കുവാന്‍ തുടങ്ങും. മാനസികമായ വ്യഥകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വളരെ കരുതലെടുക്കണം. ചിന്താകുഴപ്പങ്ങള്‍, അനാവശ്യമായ മാനസികസംഘര്‍ഷ ങ്ങള്‍ ഇവ ഒഴിവാക്കുന്നതിനു ശ്രമിക്കുക. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് വര്‍ദ്ധിച്ച് കൂടുതല്‍ രോപപീഡകളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ കാര്യമായി ശ്രദ്ധിക്കുക. ധന്വന്തരീ ഹോമം നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ആരോഗ്യരാശി അനുകൂലമല്ല. സാമ്പത്തിക നഷ്ടങ്ങളും തൊഴില്‍തടസ്സങ്ങളും മാനസികമായ ടെന്‍ഷനുകള്‍ സൃഷ്ടിക്കും. ഇത് പിന്നീട് പലവിധ ശാരീരിക അസ്വസ്ഥതകള്‍ക്കു കാരണമായേക്കും. ധനപരമായ പാഴ്ചിലവുകള്‍ അധികരിക്കുന്നതിനും രോഗവിഷയങ്ങള്‍ കാരണമായേക്കാം. ന്യൂറോളജി സംബന്ധമായ പ്രയാസങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഗൃഹാരൂഢ സ്ഥിതി ഗുണകരം തന്നെയാണോ എന്നു പരിശോധിച്ചു നോക്കുന്നത് ഉത്തമമായിരിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. ഒരു വാസ്തു സുദര്‍ശനക്രിയ ആരൂഢത്തില്‍ നടത്തി വാസ്തു പ്രതിവിധി ചെയ്യുന്നത് ഗുണം ചെയ്യും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യകാര്യങ്ങളില്‍ ഗുണകരമായ മാറ്റം ഉണ്ടാകും. നൂതനമായ ചികിത്സാരീതികളെ അവലംബിക്കുന്നതിലൂടെ പല അസ്വസ്ഥതകളും മാറുന്നതാണ്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ പ്രകൃതി ജീവനരീതിയും ചികിത്സയും അവലംബിക്കുന്നതാണ്. യാത്രാക്ലേശവും അലച്ചിലും ബാധിക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യരാശിയില്‍ തികച്ചും അനുകൂലമായ ഒരു പരിവര്‍ത്തനമാണ് വരുന്നത്. ശാരീരികമായി പൂര്‍ണ്ണസ്വസ്ഥതയും മനസ്സിന് സന്തുഷ്ടിയും കൈവരുന്നതിനാവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വയമേവ വന്നുചേരുന്നതായി കാണുന്നു.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ആരോഗ്യസ്ഥിതി ഗുണദോഷ സമ്മിശ്രമായി തുടരും. ചില അപ്രതീക്ഷിത രോഗങ്ങള്‍ അലട്ടിയേക്കാം. മധ്യവയസ്സു കഴിഞ്ഞവര്‍ വളരെ ശ്രദ്ധിക്കുക. നന്നായി വ്യായമം, യോഗ ഇവ അനുഷ്ഠിക്കാന്‍ ശീലിക്കുക. ഭക്ഷ്യവിഷബാധയേല്‍ക്കുന്നതിനു സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. പ്രകൃതിയോടിണങ്ങിയ ജീവിത രീതി, പ്രവൃത്തിരീതി, ഭക്ഷണ രീതി എന്നിവ ശീലിക്കുന്നതാണ്. വീടിന്റെ വാസ്തു സംബന്ധമായ ന്യൂനതകള്‍ പരിഹരിക്കുന്നതിന് ഉടന്‍ തന്നെ പരിശ്രമിക്കും. ആരോഗ്യരാശിവീഥിയില്‍ കാണുന്ന വളരെ ദോഷാത്മകമായ ഒരു യോഗത്തിന് പരിഹാരമായി ഒരു മഹാസഞ്ജീവനീ പൂജ നടത്തുന്നത് ശുഭം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പൊതുവെ ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. ഉദ്ദേശിക്കുന്ന സൗഖ്യവും സ്വസ്ഥതയും ലഭിക്കും. പ്രാണായാമം, യോഗാ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ മനസ്സിന്റെ അസ്വസ്ഥതകളും ശരീരത്തിന്റെ വിഷമതകളും മാറ്റിയെടുക്കുവാന്‍ സാധിക്കുന്നതായി കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ഗുണകരമായ ഒരു താരകയോഗം ഉടലെടുക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. അതിനാല്‍ തന്നെ വളരെ അസാധാരണമായ പല നേട്ടങ്ങളും വന്നുചേരുന്നതിനു സാധ്യത കാണുന്നു. മനസ്സിന് ഉന്മേഷം, ഉത്സാഹം, പുതുഉണര്‍വ് ഇവ അനുഭവപ്പെടും. ഒരു വാസ്തു സുദര്‍ശനബലി നടത്തി സ്ഥലരക്ഷ കൂടി ചെയ്യുന്നതായാല്‍ വളരെ ഉത്തമം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ ആരോഗ്യസ്ഥിതി അനുകൂലമായിരിക്കുകയില്ല. പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം, നെഞ്ചിടിപ്പ് ഇവ അധികരിക്കും. തലകറക്കമോ, വിട്ടുമാറാത്ത തലവേദനയോ ഇതില്‍ നിന്നും ഉടലെടുക്കാനിടയുണ്ട്. പ്രകൃതി ജീവന രീതി, പ്രകൃത ചികിത്സ ഇവയിലൂടെ ഇതു മാറുന്നതാണ്. നിങ്ങളുടെ ഗൃഹത്തിന്റെ വാസ്തുസ്ഥിതി ഉത്തമമാണോ എന്നു പരിശോധിക്കുക. ആരൂഢസൂത്രഭംഗം, സ്ഥാന ഭ്രംശം തുടങ്ങിയ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ആരോഗ്യത്തെ ബാധിക്കുന്നതാണ്. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനിപൂജ നടത്തി സ്ഥലരക്ഷ ചെയ്യുക.

English summary
November 2020, Know your health horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X