• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബർ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. നവംബർ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ ആരോഗ്യസ്ഥിതി ഗുണദോഷ സമ്മിശ്രമാണ്. യാത്രകളില്‍ നിനന്നും രോഗങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. ഭക്ഷ്യവിഷബാധ, ഉദരവൈഷമ്യങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങി. പ്രയാസങ്ങള്‍ വന്നുപെടാന്‍ സാധ്യതയുള്ള സമയമാണ്. ഭക്ഷണശുചിത്വം, ശ്രദ്ധയോടെയുള്ള ജീവിത ചര്യകള്‍ ഇവകൊണ്ട് പ്രയാസങ്ങളെ മറികടക്കാം. വിദേശത്തു കഴിയുന്നവര്‍ക്ക് അപ്രതീക്ഷിതമായി ചില അസ്വസ്ഥതകള്‍ വരാം. മധ്യപ്രായം കഴിഞ്ഞവര്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമായി കാണുന്നു. വാതസംബന്ധമായ പ്രയാസങ്ങള്‍ അധികരിക്കുന്നതിനു സാധ്യത. നൂതനമായ ആയുര്‍വേദ ചികിത്സ സ്വീകരിക്കുന്നത് ഉത്തമം. ദോഷ പരിഹാരമായി മഹാമൃത്യഞ്ജയപൂജ നടത്തുക. മഹേന്ദ്രനീലം ധരിക്കുന്നത് ഉത്തമം.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കാത്തതിന്റെ സ്‌ട്രെസ്സ് നിങ്ങളില്‍ പ്രകടമാകും. ഇത് വിഷാദം, വ്യാകുലത, മാനസിക അസ്വസ്ഥതകള്‍ ഇവയ്ക്ക് വഴിതെളിക്കും. നാഡീ സംബന്ധമായ വേദനകള്‍, ശാരീരിക അസ്വസ്ഥതകള്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം വര്‍ദ്ധിക്കും. പ്രത്യേകിച്ച് നര്‍ത്തകികള്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തൊഴിലിനെ ബാധിച്ചേക്കാം. കഠിനമായ തലവേദന, രക്താതിമര്‍ദ്ദം ഇവയുള്ളവര്‍ കൃത്യമമായി മരുന്നുകള്‍ കഴിക്കുകയും വിശ്രമം എടുക്കുകയും ചെയ്യുക. നിങ്ങളുടെ രാശിയില്‍ വളരെ ദോഷകരമായ യോഗം കാണുന്നു. ഇതിനു പരിഹാരമായി മഹാ മൃത്യുഞ്ജയഹവന്‍ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുന്നത് ഉത്തമം. സമുദ്രനീലക്കല്ല് ധരിക്കുക.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

ഉദ്ദേശിക്കുന്ന വിധത്തില്‍ പല കാര്യങ്ങളും നടക്കുന്നതിന്റെ സന്തോഷം ഉണ്ടാകും. നേരത്തെ അനുഭവപ്പെട്ടിരുന്ന രോഗപീഡകള്‍ക്ക് ശമനമുണ്ടാകും. രോഗങ്ങളെ അകറ്റിനിര്‍ത്തുന്ന പുതിയ ജീവിത ശൈലി സ്വീകരിക്കും. സഞ്ജീവനി യോഗാ പരിശീലിക്കുക. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഉല്‍ക്കണ്ഠകളും വ്യാകുലതകളും നൂതന അനുഷ്ഠാനങ്ങളിലൂടെ മറികടക്കുന്നതിനു സാധിക്കും. സ്ത്രീകളുടെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ സൂക്ഷിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണകരമായ ഒരു താരകയോഗം കാണുന്നതിനാല്‍, ഇത് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നു കരുതാം. ദോഷപരിഹാരമായി ഒരു മഹാനവഗ്രഹ ശാന്തി നടത്തുക. സമാംശക നവരത്‌ന ലോക്കറ്റ് ധരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ നില ഇവ നിയന്ത്രിച്ചില്ലെ ങ്കില്‍ പ്രയാസങ്ങള്‍ പെട്ടെന്നു വരാം. നാഡീമര്‍മ്മവ്യൂഹങ്ങളെ ബാധിക്കുന്ന അസുഖങ്ങളും അനുഭവപ്പെട്ടേക്കാം. സ്‌പോണ്ടിലോസിസ്, നടുവേദന ഇവയൊക്കെ ഉണ്ടായിരുന്നവര്‍ വരുന്ന രണ്ടാഴ്ച കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഒരേയിരുപ്പില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരും ശ്രദ്ധ വച്ചുപുലര്‍ത്തുകയും ലഘുവ്യായാമങ്ങള്‍ ശീലിക്കുകയും ചെയ്യുക. നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി ശരിയായി പരിശോധിപ്പിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ദോഷനിവാരണമായി മഹാനവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തുന്നത് ശുഭം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

അവിചാരിതമായ രോഗദുരിതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു സാധ്യത കാണുന്നു. പകര്‍ച്ചവ്യാധികളും ഭക്ഷ്യവിഷബാധയും അനുഭവപ്പെടാതെ സൂക്ഷ്മത പാലിക്കുക. മനസ്സംഘര്‍ഷങ്ങള്‍ ലഘൂകരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായി കാണുന്നു. നിങ്ങളുടെ ആരോഗ്യജീവിതത്തിനു വഴിത്തിരിവായി മാറിയേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. സമഗ്രമായി രാശിചിന്തയ്ക്ക് ഉചിതമായി പരിഹാരം ചെയ്യുക. ഐ.റ്റി. പ്രൊഫഷണലുകള്‍ നേത്രരോഗങ്ങളെ കരുതിയിരിക്കണം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്കും രോഗസാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കുക. നിത്യവും പ്രാണായാമം ചെയ്യണം. സഞ്ജീവനി പൂജ നടത്തുന്നത് ഉത്തമം. സമുദ്രനീലം ധരിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ആരോഗ്യവിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കും. ഏതു കാര്യത്തിലും നന്നായി ചിന്തിച്ചു ചെയ്യുന്ന ശീലം വച്ചുപുലര്‍ത്തിയാല്‍ മനഃസംഘര്‍ഷങ്ങള്‍ കുറയും. വ്യാകുലതകള്‍, ഉത്കണ്ഠകള്‍ ഇവ ഒഴിവാക്കുന്നതിനായി അതീന്ദ്രിയധ്യാനം ശീലിക്കുന്നതിനു തുടക്കമിടും. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്. രോഗസൂചകങ്ങള്‍ ഉള്ളവരും, മധ്യപ്രായമെത്തിയവരും പൊതുവെ ജാഗ്രത പാലിക്കുകയും, മനസ്സിനു ലാഘവം വരുത്തുകയും, വ്യായാമാദി ദിനചര്യകള്‍ ശീലിക്കുകയും ചെയ്യുന്നത് നല്ലത്. സകല ദോഷശാന്തിക്കായി ശനീശ്വരബലി നടത്തി ഒരു ഓടില്‍ തീര്‍ത്ത യോഗഭൈരവ പ്രതിമയില്‍ രോഗബീജകലകളെ ആവാഹിച്ച് സമര്‍പ്പണം നടത്തുക. മഹേന്ദ്രനീലം ധരിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മനസ്സിനു കൂടുതല്‍ ലാഘവം വരും. ഗൗരവതരമായ ചിന്തകളെ നിയന്ത്രിക്കുന്നതിനു ശ്രമിക്കും. തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ ചിന്തകള്‍ക്കും വായനയ്ക്കും ആസ്വാദനത്തിനും കലകള്‍ക്കും സമയം കണ്ടെത്തും. പ്രകൃതിയോടിണങ്ങിയ ജീവിതരീതി അവലംബിക്കും. ഭക്ഷണ കാര്യങ്ങളില്‍ ചില ശുദ്ധീകരണ നടപടികള്‍ സ്വീകരിക്കും. അനാവശ്യവും ഗുണപ്രദമല്ലാത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കും. പ്രാണായാമം, യോഗ ഇവ ശീലിക്കുന്നത് രോഗങ്ങളെ അകറ്റിനിര്‍ത്തും. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നതിനു കാരണമായേക്കാവുന്ന ഒരു നൂതന അനുഷ്ഠാനമാര്‍ഗ്ഗം ആരംഭിക്കുന്നതാണ്. തല്‍ക്കാല ദോഷനിവാരണത്തിന് ഒരു മഹാനവഗ്രഹശാന്തി നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിതമായി രോഗക്ലേശങ്ങള്‍ വരാം. തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങളും കുടുംബപരമായ അസ്വസ്ഥതകളും ഉണ്ടാകുന്നതിനു സാധ്യത. ഇത് മനസ്സിന്റെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയും, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് അധികരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാവുകയും ചെയ്‌തേക്കാം. ഏതു കാര്യത്തിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ധനപരമായ നഷ്ടങ്ങള്‍ക്കും രോഗവിഷമതകള്‍ കാരണമാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗമാണ് വരാന്‍ പോകുന്നത്. ഇത് പലവിധ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. പരിഹാരമായി ഒരു ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം ഇവ നടത്തുക. വെണ്‍പത്മരാഗം ധരിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യപരമായ അസ്വസ്ഥതകള്‍ അധിക മാവും. കര്‍മ്മരംഗത്തെ സമ്മര്‍ദ്ദങ്ങളും പരാജയങ്ങളും മനഃസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കു ന്നതിനു സാധ്യത. ഉത്കണ്ഠയും മറ്റ് അസ്വസ്ഥതകളും കൂടുതലാകുന്നതിനിട യുണ്ട്. ഉദരവൈഷമ്യങ്ങള്‍ അനുഭവപ്പെടാം. മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക. പ്രകൃതിയോടിണങ്ങിയ ജീവിതരീതി അവലംബിക്കും. മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുവാനാവശ്യമായ യോഗാ, പ്രാണായാമം ഇവ ശീലിക്കും. നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി വിശദമായി പരിശോധിപ്പിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമായി കാണുന്നു. സമഗ്രമായ രാശിവിചിന്തനം നടത്തി വേണ്ട പരിഹാരം നടത്തുക. തല്‍ക്കാര പരിഹാരമായി ഒരു ജയദുര്‍ഗ്ഗാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ചെയ്യുകയും സമുദ്രനീലം ധരിക്കുകയും ചെയ്യുക.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ആരോഗ്യരാശിയില്‍ ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. അപ്രതീക്ഷിതമായ ഉത്കണ്ഠകളോ അസ്വസ്ഥതകളോ ഉണ്ടാകാം. കണ്ണിന് രോഗബാധയുണ്ടാകാതെ സൂക്ഷിക്കുക. യാത്രാക്ലേശവും അലച്ചിലും രോഗപ്രയാസങ്ങളെ വര്‍ദ്ധിപ്പിക്കും. ഏതുകാര്യത്തിലും കൂടുതല്‍ ജാഗ്രത പാലിക്കുക. ഭക്ഷണശീലങ്ങള്‍ കൂടുതല്‍ കൃത്യവും ലഘുവുമാക്കുക. പ്രകൃത്യനുസാരിയായ ഭക്ഷണം ശീലമാക്കുക. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു പ്രത്യേക നക്ഷത്രയോഗം വരാന്‍ പോവുകയാണ്. ജീവിതത്തില്‍ ഒരു പുതിയ നവീകരണത്തിന് ആവശ്യമായ അനുഷ്ഠാനങ്ങള്‍ തുടങ്ങുന്നതിന് കഴിയും. തല്‍ക്കാല ദോഷപരിഹാരമായി ഒരു മഹാനവഗ്രഹശാന്തി നടത്തുക. സമാംശകനവരത്‌ന ലോക്കറ്റ് ധരിക്കുന്നതും ഉത്തമമായി കാണുന്നു.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആരോഗ്യപരമായി ഒരു നവോന്മേഷം അനുഭവപ്പെടും. നേരത്തേയുണ്ടായിരുന്ന ചില ശാരീരിക അസ്വസ്ഥതകളെ മറികടക്കുന്നതിനു കഴിയും. പ്രകൃതി ജീവിത സമ്പ്രദായത്തിലേക്ക് കൂടുതലായി അടുക്കുന്നതിനു ശ്രമിക്കും. പ്രാണായാമം, യോഗ ഇവ ജീവിതത്തില്‍ ഉള്‍പ്പെടുത്തും. അനാവശ്യമായ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ അനുഷ്ഠാനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. നിങ്ങളുടെ ജീവിതത്തില്‍ അടിമുടി ഗുണകരമായ മാറ്റം വരുത്തുന്നതിനാവശ്യമായ ഒരു പുതിയ ഉപാസനാക്രമം തുടങ്ങുന്നതിനു കഴിയും. സമ്പൂര്‍ണ്ണ രാശി ചിന്ത ചെയ്ത് അതനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. തല്‍ക്കാല ശാന്തിക്കായി ഒരു ജയസുദര്‍ശനബലി നടത്തുക. മറ്റു വിശ്വാസികള്‍ മഹേന്ദ്രനീലക്കല്ല് ധരിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. അവിചാരിതമായ ചില വിഷമങ്ങള്‍ ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദപരമായ അസ്വസ്ഥതകള്‍ ഉടലെടുക്കും. നാഡീ മര്‍മ്മ വ്യൂഹത്തെ ബാധിക്കുന്ന വിഷമങ്ങളും ഉണ്ടാകാം. രോഗാവസ്ഥകളെ മറികടക്കുന്നതിന് ചികിത്സയോടൊപ്പം പ്രാണായാമം, യോഗാ തുടങ്ങിയ കാര്യങ്ങള്‍ സ്വീകരിക്കും. പ്രകൃതിയോടിണങ്ങിയ ഭക്ഷണരീതി, ജീവിതക്രമം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. നിങ്ങളുടെ രാശിമണ്ഡത്തില്‍ വളരെ അപൂര്‍വ്വമായ നല്ല യോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള അനുഭവഗുണങ്ങള്‍ കാണുന്നതിന് തടസ്സങ്ങളുണ്ട്. സമഗ്രമായ രാശിവിചിന്തനം നടത്തി വേണ്ട പ്രതിവിധികള്‍ അനുഷ്ഠിക്കുക. തല്‍ക്കാല പരിഹാരമായി ഒരു മഹാനവഗ്രഹശാന്തി നടത്തി, നവരത്‌ന ലോക്കറ്റ് ധരിക്കുക.

English summary
November 2022, Know your health horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X