മൂന്ന് ഗ്രഹങ്ങളുടെ രാശിമാറ്റം, നവംബറില്‍ ഈ രാശിക്കാര്‍ രക്ഷപ്പെടും.. നിങ്ങളുമുണ്ടോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാലയളവിലെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് പറയാം എന്നാണ് വിശ്വാസം. ഒരു വ്യക്തിയുടെ ജനന സമയം, ജന്മനക്ഷത്രം, ഗ്രഹനില എന്നിവ അടിസ്ഥാനമാക്കിയുള്ള ജാതകപ്രകാരമാണ് ഇത് നിര്‍ണയിക്കപ്പെടുന്നത്.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
ഗ്രഹങ്ങളെല്ലാം നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
നവംബര്‍ മാസത്തില്‍ ജ്യോതിഷ പ്രകാരം നിരവധി ഗ്രഹങ്ങള്‍ രാശി മാറും. ഇതില്‍ തന്നെ പ്രധാനമാണ് ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ രാശി മാറ്റം. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവനാണ് ശുക്രന്‍. അസുരഗുരു എന്നും അറിയപ്പെടുന്നു. ഗ്രഹങ്ങളുടെ ഗുരുവാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി.
ഈ മൂന്ന് ഗ്രഹങ്ങളും ഒരേ കാലയളവില്‍ രാശി മാറുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിനാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് നവംബറിലെ ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ രാശി മാറ്റം ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നവംബറിലെ ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ദാമ്പത്യ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
മകരം
നവംബറിലെ ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ രാശി മാറ്റം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകും.
കുംഭം
നവംബറിലെ ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ രാശി മാറ്റം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ വിജയം ഉണ്ടാകും. സാമ്പത്തികമായി ആഗ്രഹിക്കുന്ന വളര്‍ച്ചയുണ്ടാകും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും.












Click it and Unblock the Notifications