Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഒക്ടോബര്‍ 01 മുതല്‍ 31 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഒക്ടോബര്‍ 01 മുതല്‍ 31 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

ധനരാശി ഗുണകരമല്ല. നഷ്ടങ്ങള്‍ വരാം. പാവ്ചിലവുകള്‍ ഉണ്ടാകം. നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധി വന്നേക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റവും പാഴ്ചിലവുകളും പല മാര്‍ഗ്ഗങ്ങളിലൂടെ ഉണ്ടാകുന്നതിനു സാധ്യത. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കണം. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടങ്ങള്‍ വരും. പണമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ഗൃഹനിര്‍മ്മാണത്തില്‍ പാഴ്ചിലവുകള്‍ കൂടും. അമിത വ്യയമുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു യോഗം കാണുന്നു. ഇത് കൂടുതല്‍ ശക്തമായാല്‍ ധനപരമായ പ്രതിസന്ധികളും നഷ്ടങ്ങളും ഉണ്ടായെന്നു വരാം. സമ്പൂര്‍ണ്ണമായ രാശിചിന്തയിലൂടെ വസ്തുതകള്‍ മനസ്സിലാക്കി ഉചിതമായ പരിഹാരം കാണുന്നത് നന്നായിരിക്കും. വെണ്‍പത്മരാഗം ധരിക്കുന്നത് വളരെ ഗുണം നല്‍കും.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

നിങ്ങളുടെ രാശി അനുകൂലമല്ല. പൊതുവെ അവിചാരിത തടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, കാര്യപരാജയങ്ങള്‍ ഇവ ഉണ്ടാകും. സാമ്പത്തിക പരാധീനതകള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂല സ്ഥലംമാറ്റമുണ്ടാകും. പാഴ്ചിലവുകള്‍ അധികമാകും. ഗൃഹോപകരണങ്ങള്‍ കേടാകുന്നതു വഴിയും വാഹനത്തിന് ജീര്‍ണ്ണത വരുന്നതിലൂടെയും ധനനഷ്ടങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം വര്‍ദ്ധിക്കും. നിങ്ങളുടെ ഗൃഹാരൂഡത്തില്‍ അതീവ ദോഷകരമായ ഒരു സാന്നിദ്ധ്യസ്ഥിതി കാണുന്നു. അതിനാല്‍ ആരൂഡസ്ഥിതി സ്ഥാപത്യമനുസരിച്ച് ശരിയായി പരിശോധിപ്പിച്ച് വേണ്ടത് ചെയ്യുക. ധനാകര്‍ഷണ ലക്ഷ്മീപൂജ നടത്തി ഗൃഹത്തില്‍ ശ്രീയന്ത്രം സ്ഥാപിക്കുന്നത് വളരെ ഗുണം ചെയ്യും. വെണ്‍പത്മരാഗം ധരിക്കുന്നത് ഉത്തമം.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

ധനരാശിയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൈവരും. തൊഴില്‍രംഗത്ത് ധനനേട്ടങ്ങള്‍ കൈവരും. പുതിയ കച്ചവടരംഗത്ത് പ്രവേശിക്കും. അതുവഴി കൂടുതല്‍ ആദായമുണ്ടാകുന്നതാണ്. പുതിയ ബിസിനസ് തുടങ്ങുന്നതിനും സാധിക്കുന്നതാണ്. നഗരത്തില്‍ പുതിയ ഫ്‌ളാറ്റുവാങ്ങുന്നതിന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. പുതിയ വസ്തു വാഹനാദികളും കൈവശം വന്നുചേരുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ രാജയോഗം തെളിയുന്ന കാലഘട്ടമാണ് ഇത്. ജീവിതത്തില്‍ ഉയര്‍ച്ചയും പുരോഗതിയും നേടാനാവുന്ന മാറ്റങ്ങളാണ് ഇനി വരാനിരിക്കുന്നത്. നിങ്ങളുടെ രാശിവിചിന്തനം സമഗ്രമായി നടത്തി ഉചിതമായ മാറ്റങ്ങള്‍ക്കുവേണ്ടി ആവശ്യമുള്ളതു ചെയ്യുന്നത് ഉത്തമമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ധനരാശി അനുകൂലമല്ല. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് വളരെ ജാഗ്രത വേണം. കര്‍മ്മങ്ങളില്‍ വളരെ ശ്രദ്ധയോടെ മുമ്പോട്ടു പോയില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ വരാനിടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത. പ്രതികൂലമായ സ്ഥാനമാറ്റങ്ങളും നഷ്ടങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ ആരൂഡസ്ഥിതിയില്‍ വ്യയദോഷങ്ങള്‍ ഉണ്ടായേക്കാം. ഗൃഹാരൂഡം ശരിയായി പരിശോധിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുക. അപ്രതീക്ഷിത ധനമിടപാടുകള്‍ ജാഗ്രതയോടെ നടത്തുക. ഏതു കാര്യത്തിലും സൂക്ഷ്മതയോടെ ശ്രമിക്കുക. നിങ്ങളുടെ ഗൃഹത്തില്‍ വാസ്തുസുദര്‍ശനപൂജ നടത്തുന്നത് ഉത്തമം. സമഗ്രമായ രാശിവിചിന്തനം നടത്തി ഉചിതമായ പരിഹാരം ചെയ്യുന്നത് ഉത്തമമാണെന്ന് കാണുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ധനസംബന്ധമായ പ്രയാസങ്ങള്‍ ഉണ്ടാകുന്നിതിനിടയുണ്ട്. തൊഴില്‍രംഗത്ത് പലവിധവിഷമങ്ങള്‍ ഉണ്ടാകുന്നതിനും നഷ്ടങ്ങള്‍ വന്നുചേരുന്നതിനും സാധ്യത കാണുന്നു. കച്ചവടരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ധനനാശമുണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. പലവിധത്തിലുള്ള ധനനഷ്ടങ്ങള്‍ വന്നുചേരുന്നതിനും സാധ്യത കാണുന്നു. സിനിമാ സീരിയല്‍ രംഗത്ത് പണം മുടക്കിയിരിക്കുന്നവര്‍ക്ക് വളറെ നഷ്ടങ്ങളും പരാജയങ്ങളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ ആരൂഡരാശിയില്‍ വളരെ ദോഷാത്മകമായ ചില സാഹചര്യങ്ങള്‍ കാണുന്നു. സാമ്പത്തികാവസ്ഥയെ ഇത് വളരെ പ്രതികൂലമായി ബാധിച്ചേക്കാം. ഗൃഹാരൂഡസ്ഥിതി ശരിയായി പരിശോധിച്ച് ഉചിതമായ പ്രതിവിധികള്‍ ചെയ്യുക. ഗൃഹത്തില്‍ ശ്രീയന്ത്രം സ്ഥാപിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ധനരാശിയില്‍ പൊതുവെ ദോഷങ്ങള്‍ കാണുന്നുണ്ട്. അപ്രതീക്ഷിതമായ നഷ്ടങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത് പരാജയങ്ങള്‍ സംഭവിക്കും. ഉദ്ദേസിക്കുന്ന രീതിയില്‍ വരുമാനമുണ്ടാകാതെ കച്ചവടക്കാര്‍ പ്രയാസപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് വിഷമകരമായ സ്ഥലംമാറ്റം, പാഴ്ചിലവുകള്‍, ഇച്ഛാഭംഗം ഇവയൊക്കെ ഉണ്ടാകുന്നതാണ്. സാവധാനം ആലോചിച്ചു മാത്രം എല്ലാം ചെയ്യേണ്ടതാണ്. നിങ്ങളുടെ ഗൃഹാരൂഡസ്ഥാനത്ത് വ്യയദോഷം ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. അതിനാല്‍ ആരൂഡസ്ഥിതി ശരിയായി പരിശോധിച്ച് വേണ്ടത് ചെയ്യുന്നത് ഉത്തമം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുകയാണെന്ന് ഉറപ്പുവരുത്തുക. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശവും പിഴവും ഉണ്ടാകാതെ ശ്രദ്ധിക്കുക. ധനഭൈരവപൂജ നടത്തുന്നത് ഉത്തമം. സമുദ്രനീലക്കല്ല് ധരിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധനനഷ്ടങ്ങള്‍ക്ക് സാധ്യത. പ്രയത്‌നം വെറുതെയാകും. ദീര്‍ഘകാലമെത്തിയ ചില ബിസിനസുകളില്‍ നഷ്ടം കാണുന്നു. കച്ചവടക്കാര്‍ക്ക് ആലോചനക്കുറവോ അശ്രദ്ധയോ നിമിത്തം ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഏതു കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമാണ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴയോ മറ്റുവിധത്തിലുള്ള ധനനഷ്ടങ്ങളോ ഉണ്ടാകുന്നതിനിടയുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. അശ്രദ്ധ ധനനഷ്ടങ്ങള്‍ക്കിടയാക്കും. ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തില്‍ കുറവോ, ധനനഷ്ടമോ, തൊഴില്‍ നഷ്ടംതന്നെയോ വന്നുചേരാവുന്നതായി കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി വസ്തുതകള്‍ മനസ്സിലാക്കി ഉചിതമായ പരിഹാരം ചെയ്യുന്നതാണ് ഉത്തമം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

നിങ്ങളുടെ ധനരാശി പൊതുവെ ഗുണകരമാണ്. ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. അതുവഴി കൂടുതല്‍ വരുമാനമുണ്ടാകുന്നതാണ്. നിങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍ വളരെ കൂടുതല്‍ വരുമാനമുണ്ടാകുന്നതിന്റെ സൂചനകള്‍ രാശിയിലുണ്ട്. പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ഉണ്ടാകും. പുതിയ വാഹനവും ഗൃഹോപകരണങ്ങളും കാവശം വന്നുചേരുന്നതാണ്. ആഗ്രഹിക്കുന്ന രീതിയില്‍ കൂടുതല്‍ വിസ്താരവും സൗകര്യങ്ങളുമുള്ള പുതിയ വീട് വാങ്ങുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തികമായി ഒരു വഴിത്തിരിവ് ഉണ്ടാകാവുന്ന സമയമാകുന്നു. സമഗ്രമായ രാശിവിചിന്തനം നടത്തി വേണ്ടത് ചെയ്യുക. സമുദ്രനീലം എന്ന രത്‌നം ധരിക്കുന്നതും ഉത്തമമാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വളരെ ഗുണാത്മകമായ ഒരു മാറ്റം നിങ്ങളുടെ ധനുരാശിയില്‍ ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, വരുമാനവര്‍ദ്ധനവ് ഇവ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് ഗുണകരമായ ഒട്ടേറെ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ഗുണാത്മകമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നവര്‍ക്ക് അസുലഭ നേട്ടങ്ങള്‍ വന്നുചേരും. ഏതു കാര്യത്തിലും അപ്രതീക്ഷിതമായ നേട്ടങ്ങള്‍ വന്നുചേരുന്നതിനുള്ള സാഹചര്യമുണ്ടാകുന്നതിനു സാധ്യത. സമഗ്രമായ രാശിചിന്ത നടത്തി വേണ്ട പ്രതിവിധി ചെയ്യുന്നത് ഉത്തമം.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

അവിചാരിത ധനനേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പ്രതീക്ഷിക്കുന്നതിലുപരി പലവിധ ഗുണങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. കച്ചവടക്കാര്‍ക്ക് അവിചാരിതമായ പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ പലവിധ ഗുണങ്ങള്‍ കൈവരും. എന്നാല്‍ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കണം. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് അനുകൂലമായ സാഹചര്യമാണ്. ജീവിതത്തില്‍ വളരെ സൂക്ഷ്മതയോടെ എല്ലാ കാര്യത്തിലും നീങ്ങുക. നിങ്ങളുടെ സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി വളരെ വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കി ഉചിതമായ പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ധനരാശി അനുകൂലമല്ല. പലവിധ നഷ്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തിമേഖലയില്‍ ഇറങ്ങിയത് ധനനഷ്ടത്തിനു കാരണമാകും. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ നഷ്ടങ്ങള്‍ നേരിടേണ്ടിവരും. ജോലിയില്‍ പ്രയാസങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ഗൃഹത്തിന് ജീര്‍ണ്ണതകള്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. വാഹനത്തിനോ ഗൃഹോപകരണങ്ങള്‍ക്കോ കേടുപാടുകള്‍ വരുന്നതിലൂടെയും ധനനാശം സംഭവിക്കാം. കൂടാതെ നിങ്ങളുടെ ഗൃഹാരൂഡത്തില്‍ ദോഷാത്മകമായ ഒരു സാന്നിദ്ധ്യം കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സമഗ്രമായ രാശിചിന്ത നടത്തി വസ്തുതകള്‍ മനസ്സിലാക്കി ഉചിതമായത് ചെയ്യുക. ഗൃഹത്തില്‍ ശ്രീയന്ത്രം പൂജ നടത്തി സ്ഥാപിക്കുന്നത് അഭിവൃദ്ധി നല്‍കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ധനപരമായി പല നേട്ടങ്ങളും ഉണ്ടാകും. തൊഴില്‍ രംഗത്ത് വളരെ പുരോഗതി കൈവരിക്കും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിന് സാഹചര്യമുണ്ടാകും. ഇതുവഴി വളരെ സാമ്പത്തിക പുരോഗതിയുണ്ടാകും. എല്ലാ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഐ.ടി.രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസാമാന്യ ചില നേട്ടങ്ങള്‍ കൈവരും പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനും ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അസുലഭമായ ഒരു വഴിത്തിരിവുണ്ടാകുന്നതിനു സമയമായിരിക്കുന്നു. സമഗ്രമായ രാശിവിചിന്തനം നടത്തി ഉചിതമായ പരിഹാരം ചെയ്യുന്നത് ഉത്തമം. കൂടാതെ, നീലവൈരൂഢ്യം ധരിക്കുന്നതും നന്നായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+