Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസംബറിലെ അവസാന നാൾ, സമയം ഈ രാശിക്കാർക്ക് തീരെ ശരിയല്ല, മനസ്സമാധാനം പോകും, രാശിഫലം

2022ലെ അവസാന ദിവസം ഏതൊക്കെ രാശിക്കാർക്ക് സന്തോഷവാർത്തകളും ഭാഗ്യവും പ്രതീക്ഷിക്കാമെന്ന് അറിയണ്ടേ? മിഥുനം രാശിക്കാർക്ക് മനസ്സമാധാനം പോകാനുളള സാധ്യതയുണ്ട്. ഇവർക്ക് പല വിധത്തിലുളള സാമ്പത്തിക നേട്ടവും ഉണ്ടാകും.

ചിങ്ങക്കൂറുകാരുടെ മക്കളുടെ വിവാഹ കാര്യത്തിൽ ഉടനെ ഒരു തീരുമാനമുണ്ടാകും. കൃഷിക്കാർക്ക് വലിയ ധനനഷ്ടത്തിന് സാധ്യതയുണ്ട്. മറ്റ് രാശിക്കാരുടെ ഈ ദിവസത്തെ ഭാഗ്യ-നിർഭാഗ്യങ്ങൾ പരിശോധിക്കാം..

മേടം

മേടം

സുഖസൗകര്യങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

ഇടവം

ഇടവം

കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും.

മിഥുനം

മിഥുനം

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

കര്‍ക്കടകം

കര്‍ക്കടകം

കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. വിദ്യാര്‍തഥികള്‍ക്കു ഗുണകരമായ സമയമാണ്. രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും.

ചിങ്ങം

ചിങ്ങം

സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാന മുണ്ടാകും. വിവാഹസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും

കന്നി

കന്നി

അലങ്കാരവസ്തുക്കള്‍ വാങ്ങും. ദൂരയാത്ര, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കാര്യ നിവൃത്തിയുണ്ടാകും. മത്സരങ്ങളില്‍ ശോഭിക്കും.

തുലാം

തുലാം

എല്ലാ കാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

വൃശ്ചികം

വൃശ്ചികം

ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. ഭൂമിയെച്ചൊല്ലി തര്‍ക്ക ങ്ങള്‍ ഉണ്ടാകും. ലഘുവായ ആരോഗ്യാരിഷ്ട ഉണ്ടാകും. തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും.

ധനു

ധനു

ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

മകരം

മകരം

മംഗളകര്‍മങ്ങള്‍ക്കു പറ്റിയ സമയമല്ല. കൃഷിയില്‍ നഷ്ടത്തിനു സാധ്യതയുണ്ട്. ധീരമായി പെരുമാറും. എടുത്തുചാടി പ്രവര്‍ത്തിക്കരുത്.

കുംഭം

കുംഭം

പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ ക്കായി പണം ചെവഴിക്കും. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

മീനം

മീനം

പൊതുപ്രവര്‍ത്തകര്‍ക്കു ശോഭിക്കാനാവും. കായികരംഗത്തു കഴിവു തെളിയിക്കാനാവും. ബന്ധുക്കളുമായുള്ള പിണക്കം മാറും. മാതാവിന്റെ താല്‍പര്യം മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+