ഓണം 2025: പൊന്നോണനാളില്‍ ഭാഗ്യം വരാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്, നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക എന്നാണ് പറയപ്പെടുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശികളും ചേര്‍ന്നാണ് വ്യക്തികളുടെ ജീവിതത്തിലെ ശുഭ-അശുഭ കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും തിരുവോണ നാളിലേക്ക് ഇനി രണ്ട് ദിവസം കൂടിയാണ് ഉള്ളത്. ഓണക്കാലത്തിന് ജ്യോതിഷത്തിലും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ വ്യക്തികള്‍ക്കും ഈ ഓണക്കാലം അനുകൂലമായിരിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇത്തവണ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ഓണക്കാലം അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന വാഹനം സ്വന്തമാക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടാകും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഇവരെ കാത്തിരിക്കുന്നത് ഐശ്വര്യത്തിന്റെ ഓണക്കാലമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഓണക്കാലം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങളുമുണ്ടാകും. വീട്ടില്‍ വിവാഹം പോലെ മംഗളകരമായ കാര്യങ്ങള്‍ നടക്കാനുള്ള സാധ്യതയും കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ഓണക്കാലം അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം പോക്കറ്റിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം ഒഴിയും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ധനു
ഈ ഓണ ക്കാലം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ വിജയം സുനിശ്ചിതം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ഈ ഓണ ക്കാലം അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.












Click it and Unblock the Notifications