ഓണത്തിന് രാജകീയ നേട്ടങ്ങള്‍, പോക്കറ്റ് നിറയെ പണമെത്തും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ചിങ്ങം ഒന്നിന് വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പുതുവര്‍ഷത്തിന്റെ തുടക്കമാണ് ചിങ്ങം ഒന്ന്. പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ നിന്ന് കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പൊന്നിന്‍ ചിങ്ങത്തിലേക്ക് നാം കാലെടുത്ത് വെക്കാന്‍ പോകുന്നത്.

ആഗസ്റ്റ് 17 മുതല്‍ ആണ് ചിങ്ങം ആരംഭിക്കുന്നത്. ഇത്തവണ ഓണം സെപ്റ്റംബര്‍ 4-7 തീയതികളില്‍ ആണ് വരുന്നത്. ഈ സമയത്തെ ഗ്രഹനിലകള്‍ പ്രകാരം വ്യാഴം, ശനി, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ രാജയോഗങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. ചിങ്ങമാസത്തില്‍ ശനി മീനം രാശിയിലും വ്യാഴം ഇടവം രാശിയിലും രാഹു-കേതു യഥാക്രമം ഏഴാം, ഒന്നാം ഭാവങ്ങളിലും ആയിരിക്കും.
ശനിയും വ്യാഴവും അനുകൂല സ്ഥാനങ്ങളില്‍ നില്‍ക്കുന്നതിനാല്‍, ചില രാശികള്‍ക്ക് ധനലാഭം, തൊഴില്‍ പുരോഗതി, ആത്മീയ-സാമൂഹിക ഉയര്‍ച്ച എന്നിവയ്ക്ക് സാധ്യതയുണ്ട്. ചിങ്ങം ഒന്നിന് ശനി പ്രദോഷവുമായി യോജിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് ശനിദോഷ ശാന്തിക്ക് അനുകൂലമാണ്. അതിനാല്‍ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ അവല്‍ നിവേദ്യം, വെറ്റിലമാല, അയ്യപ്പ ക്ഷേത്രങ്ങളില്‍ എള്ളുപായസം എന്നിവ വഴിപാടായി നല്‍കാവുന്നതാണ്.
ചിങ്ങ മാസത്തില്‍ നടക്കാന്‍ പോകുന്ന ഇത്തരം ജ്യോതിഷ സംഭവങ്ങള്‍ എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടമാണ് ഇത് മൂലം ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് അത് ഇവരെ സ്വാധീനിക്കുക എന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചിങ്ങ മാസം ഏറെ അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്തിയേക്കാം. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കൂടും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചിങ്ങ മാസം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനുമൊപ്പം ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിച്ചേക്കാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്‌തേക്കാം. ഇതുവഴി നിങ്ങളുടെ ആസ്തി വര്‍ധിക്കാനും സാധ്യത കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ചിങ്ങ മാസം അനുകൂലമായിരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. രാജയോഗത്തിന് സമാനമായ നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്കും ചിങ്ങ മാസം അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. കോടതി വ്യവഹാരങ്ങളില്‍ വിജയം കാത്തിരിക്കുന്നു. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ഏറെ നാളായി കാത്തിരുന്ന മാലയോഗം നിങ്ങളിലേക്ക് വന്ന് ചേരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.












Click it and Unblock the Notifications