ഓണം ബംപറിലെ 30 കോടി ലഭിക്കുക ഈ നക്ഷത്രക്കാര്‍ക്ക്; ഗ്രഹനിലയില്‍ ഉച്ചിയില്‍ സൗഭാഗ്യം!!

കേരള ലോട്ടറി ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപര്‍ എത്തിയിരിക്കുന്നത്. 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബംപര്‍ ടിക്കറ്റ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ അഞ്ച് കോടിയുടെ വര്‍ധനവ് വരുത്തിയാണ് ഓണം ബംപര്‍ വിപണിയിലെത്തിയത്.

എന്നാല്‍ ടിക്കറ്റ് നിരക്കാകട്ടെ 500 രൂപയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു. സമ്മാനത്തുക കുത്തനെ വര്‍ധിപ്പിക്കുകയും ടിക്കറ്റ് നിരക്ക് അതേപടി തന്നെ നിലനിര്‍ത്തുകയും ചെയ്തതോടെ കൂടുതല്‍ ഭാഗ്യാന്വേഷികള്‍ ഓണം ബംപറില്‍ ഭാഗ്യം പരീക്ഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ ഉള്‍പ്പടെ ആകെ 22 പേര്‍ക്കാണ് ഓണം ബംപറില്‍ കോടീശ്വരന്‍മാരാകാന്‍ സാധിക്കുക.

Onam Bumper 2026

ഒന്നാം സമ്മാനമായ 30 കോടി കൂടാതെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ഓണം ബംപറില്‍ കൊടുക്കും. കൂടാതെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും കോടികളായിരിക്കും കമ്മീഷനായി ലഭിക്കുക. ഓണം ബംപറിന്റെ മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം) ലഭിക്കും. നേരത്തെ 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനത്തിന്റെ തുക ഇത്തവണ പകുതിയായി കുറച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി നറുക്കെടുപ്പെല്ലാം നടത്താറുള്ളത്. ഓണം ബംപറും നറുക്കെടുക്കുന്നത് ഇവിടെ വെച്ച് തന്നെയായിരിക്കും. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ബംപര്‍ ലോട്ടറി ടിക്കറ്റ് എല്ലായ്‌പ്പോഴും നിരവധി പേരാണ് എടുക്കാറുള്ളത്.

ഒന്നിലധികം ടിക്കറ്റുകളെടുക്കുന്നവരും നിരവധി. ടിക്കറ്റെടുക്കുമ്പോള്‍ ജ്യോതിഷപരമായ വിലയിരുത്തലുകള്‍ നടത്തുന്നവരും നിരവധിയാണ്. തങ്ങളുടെ ഗ്രഹനില, രാശിക്കൂറ്, നക്ഷത്രം എന്നിവ അനുസരിച്ച് ഭാഗ്യദേവത അനുഗ്രഹിക്കുമോ എന്ന് പലരും അന്വേഷിക്കാറുണ്ട്. ഓണം ബംപറിന്റെ നറുക്കെടുപ്പ് സമയത്തെ ഗ്രഹനില അനുസരിച്ച് ഈ വര്‍ഷം ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കാന്‍ സാധ്യതയുള്ള ഒട്ടേറെ നക്ഷത്രക്കാരുണ്ട്.

ഭാഗ്യദേവത രോഹിണി, പുണര്‍തം, ചിത്തിര, അനിഴം, ഉത്രാടം എന്നീ അഞ്ച് നക്ഷത്രക്കാര്‍ക്ക് മുകളിലാണ് ഏറ്റവും ശക്തമായി നിലകൊള്ളുന്നത് എന്നും ഇവര്‍ക്കായിരിക്കും ബംപര്‍ ഭാഗ്യം എന്നുമാണ് പൊതുവെ കാണുന്നത്. കാരണം ഈ നക്ഷത്രക്കാരുടെ ഗ്രഹനിലയില്‍ ദേവഗുരു വ്യാഴം അനുകൂല സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇവരെ തേടി അപ്രതീക്ഷിതമായ ധനഭാഗ്യം ഉണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+