തിരുവോണഫലം 2023: ജീവിതത്തിൽ ട്വിസ്റ്റ്, നിങ്ങൾക്ക് അവിചാരിത നേട്ടങ്ങള്‍, മനസ്സിൽ ആഗ്രഹിച്ചത് നടക്കും
സന്തോഷവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുന്നു. നന്മയും ഭാഗ്യവും സന്തോഷവും ഈ സമയം ജീവിതത്തിൽ നിറയണം എന്നാകും ഓരോരുത്തരും ആഗ്രഹിക്കുക. നക്ഷത്രം പ്രകാരം ഓരോ കൂറുകാർക്കും തിരുവോണഫലം എങ്ങനെയിരിക്കും എന്ന് അറിയണ്ടേ? പ്രശസ്ത ജ്യോത്സൻ അനിൽ പെരുന്ന എഴുതിയ തിരുവോണ ഫലം വിശദമായി വായിക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഈ പുതുവര്‍ഷാരംഭം ഗുണകരമായിരിക്കും. സ്വന്തമായി വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു ഗുണാനുഭവങ്ങള്‍ വന്നു ചേരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. സാമ്പത്തിക പുരോഗതി കൈവരിയ്ക്കുന്നതിനു കഴിയും. ജീവിതത്തില്‍ അവിചാരിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതാണ്. ഗുണാത്മകമായ മാറ്റങ്ങള്‍ പല കാര്യങ്ങളിലുമുണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഗുണകരമായ സാഹചര്യങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ പലതും വന്നു ചേരും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. സാമ്പത്തിക പുരോഗതി നേടും. കുടുംബത്തില്‍ സ്വസ്ഥതയും സന്തുഷ്ടിയും നിലനില്ക്കും. മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കുന്നതിനുള്ള സാധ്യത കാണുന്നു.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - പൊതുവെ ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്. സാമ്പത്തികമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. എല്ലാ കാര്യങ്ങളിലും ശ്രദ്ധ പാലിക്കുക. തൊഴില്‍രംഗത്ത് ചില അനുകൂലമാറ്റങ്ങളൊക്കെ വരാം. കുടുംബപരമായി ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യതയുള്ളതിനാല്‍ സംഭാഷണത്തില്‍ വളരെ കരുതല്‍ ശീലിക്കുക. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - ഗുണദോഷ സമാവസ്ഥ കാണുന്നു. ഏതു കാര്യത്തിലും ചില തടസ്സങ്ങളൊക്കെ വരാനിടയുണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും മന്ദതയിലാവുന്നതിനു സാധ്യത. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തിയില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാം. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും അടുപ്പമുള്ള വ്യക്തികളില്‍ നിന്നും ചില വിഷമിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ ഉണ്ടായേക്കാം. ആലോചനക്കുറവും അശ്രദ്ധയും ഉണ്ടാകാതെ സൂക്ഷിക്കുക. സമഗ്രമായ രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധി കാണുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകു ന്നതാണ്. നല്ല രീതിയില്‍ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. നല്ല രീതിയില്‍ കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയും. ജീവിതത്തില്‍ വളരെ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. ദീര്‍ഘകാലമായുള്ള അഭിലാഷങ്ങള്‍ സാധിക്കുന്നതിനു സാധ്യത കാണുന്നു. ഗുണാത്മകമായ വഴിത്തിരിവുകള്‍ ഉണ്ടാകുന്നതാണ്.
കന്നിക്കൂറ് (ഉത്രം 1/3, അത്തം, ചിത്തിര 3/4) - ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്. തൊഴില്‍ രംഗത്ത് അത്ര അനുകൂലമല്ലാത്ത സാഹചര്യമാണ്. സ്വന്തമായി കച്ചവടമോ മറ്റു തൊഴിലുകളോ ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രയാസങ്ങളുണ്ടാകാം. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. സംസാരത്തില്‍ വേണ്ടത്ര കരുതല്‍ ശീലിക്കുക. സമഗ്രമായ രാശിചിന്ത യിലൂടെ ഉചിത പ്രതിവിധി കണ്ടെത്തുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - പൊതുവെ ഗുണകരമായ നല്ല മാറ്റങ്ങള്‍ വന്നേക്കാം. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. കച്ചവട രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. വിവാഹാലോചനകളില് തീരുമാനമാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നതിനു സാധ്യത. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കും. ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവിന്റെ കാലമാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് ചില പ്രതികാലൂനുഭവങ്ങള് വരാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കുടുംബത്തില്‍ ചില പ്രതികൂല സന്ദര്‍ഭങ്ങള്‍ വന്നേക്കാം. സംഭാഷണത്തില്‍ ശരിയായ കരുതലും മിതത്വവും ശീലിക്കുക. ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നത് ഒഴിവാക്കുക. സമഗ്രമായ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - ഗുണകരമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുവാന്‍ സാധ്യത. വിവാഹാലോചനകളില് തീരുമാനമാകും. ജീവിത ത്തില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ക്കു സാധ്യതയുള്ള സമയമാണ്. അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ ഉണ്ടായേക്കാം.
മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ജീവിതത്തില്‍ സുപ്രധാന കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണ്. തൊഴില്‍രംഗത്ത് അനുകൂല മാറ്റങ്ങള്‍ കൈവരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ വന്നേക്കാം. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി യുണ്ടാകും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)- ജീവിതത്തില്‍ പൊതുവെ ഗുണദോഷ സമ്മിശ്രമായ സന്ദര്‍ഭമാണ്. കര്‍മ്മ രംഗത്ത് പലവിധ തടസ്സങ്ങള്‍ ഉണ്ടായേക്കാം. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്കു സാധ്യത. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. സംസാരത്തില്‍ വേണ്ടത്ര കരുതല്‍ സ്വീകരിക്കുക. സമ്പൂര്‍ണ്ണ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. വിവാഹാലോചനകളില് തീരുമാനമാകും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും. വളരെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിന്റെ കാലമാണ് ഇത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications