Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വമായ പദ്മിനി ഏകാദശി ഇന്ന്..; ഇതാണ് നിങ്ങളുടെ രാശിയെങ്കില്‍ ധനയോഗം ഉറപ്പ്!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം മാറ്റത്തെ വിശേഷിപ്പിക്കുന്നത്.

വെറുതെയിരുന്നാലും പോക്കറ്റില്‍ കാശ് വന്ന് നിറയും; ജൂണ്‍ 11 മുതല്‍ ഈ രാശിക്കാര്‍ക്ക് ശുക്രദശ
വെറുതെയിരുന്നാലും പോക്കറ്റില്‍ കാശ് വന്ന് നിറയും; ജൂണ്‍ 11 മുതല്‍ ഈ രാശിക്കാര്‍ക്ക് ശുക്രദശ

ഇത് എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും പ്രദാനം ചെയ്യുന്ന ഫലങ്ങള്‍ ഓരോ രാശിക്കാരിലും വ്യത്യസ്തമായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം നിമിത്തം വലിയ ഗുണഫലങ്ങള്‍ ആയിരിക്കും വന്ന് ചേരുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സംക്രമണം മൂലം പല ജ്യോതിഷ സംഭവങ്ങളും അരങ്ങേറാറുണ്ട്.

Padmini Ekadashi 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷ പ്രകാരമുള്ള ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഇന്നത്തെ ദിനം ജ്യോതിഷപരമായി ഏറെ സവിശേഷതകളുള്ള ഒന്നാണ്.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം എത്തുന്ന പുരുഷോത്തമ മാസത്തിലെ അപൂര്‍വ്വമായ പദ്മിനി ഏകാദശിയാണ് ഇന്ന്. മുന്‍കാല പാപങ്ങളില്‍ നിന്ന് മുക്തി നേടാനും ഐശ്വര്യം കൈവരിക്കാനും ഈ ഏകാദശി വ്രതം അനുഷ്ഠാനിക്കുന്നതിലൂടെ സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഹിന്ദു പഞ്ചാംഗമനുസരിച്ച്, ശക്തമായ ഗ്രഹനിലകളോടെയാണ് ഏകാദശി തിഥി വരുന്നത്.

പദ്മിനി ഏകാദശിയും രാശിഫലങ്ങളും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്തമായ ഫലങ്ങളാണ് ലഭിക്കുക. ഗ്രഹനിലകള്‍ക്ക് അനുസരിച്ചുള്ള ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കും. ഇന്നേ ദിവസം ലഗ്‌നത്തില്‍ അതിശക്തമായ രാജയോഗവും ധനയോഗവും ദൃശ്യമാകും എന്നതിനാല്‍ ചില രാശിക്കാര്‍ക്ക് വലിയ ഐശ്വര്യവും വന്ന് ചേരും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് പദ്മിനി ഏകാദശി ഏറെ ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി കാത്തിരിക്കുന്ന ആഗ്രഹിച്ച സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളായിരിക്കും.

ധനു

പദ്മിനി ഏകാദശി ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. കരിയറില്‍ മികച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട അവസരം ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം.

മീനം

മീനം രാശിക്കാര്‍ക്ക് പദ്മിനി ഏകാദശി അനുകൂലമായിരിക്കും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗ്രഹ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+