ഒന്നല്ല, രണ്ടല്ല, മൂന്നല്ല.. അഞ്ച് രാജയോഗങ്ങള്‍ ഒറ്റയടിക്ക്; ഈ രാശിക്കാരുടെ ഒരു സമയം..!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ വ്യക്തികളുടേയും ജീവിതം ജ്യോതിഷം പ്രകാരം നിര്‍ണയിക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തി ജനിക്കുന്ന സമയം, ദിവസം, രാശിക്രമം, നക്ഷത്രം, ഗ്രഹനില എന്നിയുടെ അടിസ്ഥാനത്തില്‍ ആണ് ജ്യോതിഷത്തില്‍ വ്യക്തികളുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
ഒമ്പത് ഗ്രഹങ്ങള്‍, പന്ത്രണ്ട് രാശികള്‍, ഇരുപത്തേഴ് നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷ പ്രകാരം ഓരോ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചാരം നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും സ്വാധീനിക്കും.

അത് പലതരത്തില്‍ ആയിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരം രാജയോഗങ്ങളുടെ രൂപീകരണം വ്യക്തികളുടെ ജീവിതത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തും.
ഇത്തരത്തില്‍ അഞ്ച് രാജയോഗങ്ങള്‍ ഒരേ സമയം രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. വ്യത്യസ്ത ഗ്രഹങ്ങളുടെ സംയോജനം മൂലം ഗജകേസരി രാജയോഗം, മാളവ്യ രാജയോഗം, ഭദ്ര രാജയോഗം, മഹാലക്ഷ്മി രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവയാണ് അവ. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരേ സമയം അഞ്ച് രാജയോഗങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.
ജൂണ്‍ 24 നായിരുന്നു ഗജകേസരി രാജയോഗം, മാളവ്യ രാജയോഗം, ഭദ്ര രാജയോഗം, മഹാലക്ഷ്മി രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവ ഒരേ സമയം രൂപപ്പെട്ടത്. ഇതിന്റെ പ്രതിഫലം പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ തുടര്‍ന്നും ദൃശ്യമാകും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇതുവഴി അനിതരസാധാരണമായ നേട്ടങ്ങളാണ് ലഭിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ഗജകേസരി രാജയോഗം, മാളവ്യ രാജയോഗം, ഭദ്ര രാജയോഗം, മഹാലക്ഷ്മി രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവയുടെ രൂപീകരണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായോ ഉന്നത പഠനത്തിനോ വേണ്ടി വിദേശത്തേക്ക് യാത്ര നടത്തേണ്ടി വന്നേക്കാം.
ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസില്‍ നല്ല ലാഭം ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസമുണ്ടാകും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് യോജിച്ച പങ്കാളിയെ തന്നെ ലഭിക്കും.
കുംഭം
ഗജകേസരി രാജയോഗം, മാളവ്യ രാജയോഗം, ഭദ്ര രാജയോഗം, മഹാലക്ഷ്മി രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവയുടെ രൂപീകരണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
മിഥുനം
ഗജകേസരി രാജയോഗം, മാളവ്യ രാജയോഗം, ഭദ്ര രാജയോഗം, മഹാലക്ഷ്മി രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവയുടെ രൂപീകരണം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. സര്‍ക്കാര്‍ ജോലികള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം. ലോട്ടറിയടിക്കാനുള്ള സാധ്യത കാണുന്നു.












Click it and Unblock the Notifications