Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം താനെ കൈയിലെത്തും.. സമ്പത്ത് കൂടും, ഒന്നും രണ്ടുമല്ല... അഞ്ച് രാജയോഗങ്ങള്‍; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇന്നലെയായിരുന്നു മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസം. ഈ ദിവസമാണ് വിശ്വാസികള്‍ വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഇതേ സമയം തന്നെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ മാറുന്നത് അഞ്ച് രാജയോഗങ്ങളാണ് സൃഷ്ടിക്കുന്നത്. ശനിയുടെ രാശിയായ മകരത്തില്‍ ചൊവ്വ, ശുക്രന്‍, ബുധന്‍ എന്നിവയുടെ സംയോഗമുണ്ടാകുകയും അതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടുകയും ചെയ്യുന്നു.

astrology

ഇതോടൊപ്പം മേടം രാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജകേസരി യോഗവും മകരത്തില്‍ ചൊവ്വയും ശുക്രനും ചേര്‍ന്ന് ധനശക്തി രാജയോഗവും ശുക്രനും ബുധനും ചേര്‍ന്ന് ലക്ഷ്മീ നാരായണ രാജയോഗവും സൃഷ്ട്ടിക്കപ്പെടുന്നു. അതുപോലെ ചൊവ്വ അതിന്റെ ഉന്നത രാശിയായ മകരം രാശിയിലേക്ക് നീങ്ങുന്നതിനാല്‍ രുചക് യോഗവും ഇതേ സമയം രൂപപ്പെടുന്നു എന്നാണ് പറയുന്നത്.

പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നായിട്ടാണ് രുചക് യോഗത്തെ കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം വസന്ത പഞ്ചമി നാളിലെ ഈ ഐശ്വര്യപ്രദമായ യോഗങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഈ സമയം ഭാഗ്യം തെളിയുന്ന ആ രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് ദിവ്യ പഞ്ചയോഗം അനുകൂലമായിരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും എല്ലാ കാര്യത്തിനും പൂര്‍ണ പിന്തുണ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. അതിലൂടെ സമ്പത്തും വരുമാനവും വര്‍ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ദിവ്യ പഞ്ചയോഗം ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

മകരം

ദിവ്യ പഞ്ചയോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം നല്‍കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച പങ്കാളിയെ തന്നെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+